ചാലക്കുടി∙ എയര്‍ഗൺ കൊണ്ട് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതി ചികില്‍സയിലാണ്.
മുപ്പത്തിയൊന്ന് വയസ്സുള്ള ചാലക്കുടി പള്ളിപ്പാടന്‍ നിറ്റോയാണ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. അവിവാഹിതനായ നിറ്റോ കഴിഞ്ഞ ഒരു മാസമായി വൈപ്പിന്‍ സ്വദേശി സ്വീറ്റിയ്ക്കൊപ്പമായിരുന്നു താമസം. ഇരുവരും തമ്മില്‍ വഴക്കിനിടെ രണ്ടു തവണ ആക്രമണമുണ്ടായി. എയര്‍ഗൺ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ച ശേഷം ഇയാൾ വീട്ടില്‍ നിന്നിറങ്ങിപ്പോയി. ചാലക്കുടി വെട്ടുക്കടവ് പാലത്തിനോട് ചേര്‍ന്നുള്ള കടവില്‍ നിന്ന് നിറ്റോ ചാടുന്നത് ആളുകള്‍ കണ്ടിരുന്നു. ആഴം കൂടിയ ഭാഗത്താണ് ചാടിയത്. ഇവിടെ ആളുകള്‍ കുളിക്കാന്‍ ഇറങ്ങാറില്ല. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു.
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…