Kerala

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടില്ല; ഉത്തരവ് പിൻവലിച്ചതായി കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു

കൊച്ചി: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാൻ നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് പിൻവലിച്ചതായി കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. 1976 ലെ കണ്ടുകെട്ടൽ നിയമത്തിലെ സെക്ഷൻ 6(1) പ്രകാരമാണ് സ്വപ്ന സുരേഷിന് നേരത്തെ നോട്ടീസ് അയച്ചിരുന്നത്.

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന് മുമ്പാകെ തിങ്കളാഴ്ചയാണ് കേന്ദ്രം ഇത് അറിയിപ്പ് നൽകിയതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. നടപടികൾ നിർത്തി വച്ച സാഹചര്യത്തിൽ ഇക്കാര്യം തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ അറിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതുവരെ സ്വത്ത് കണ്ടുകെട്ടുന്നത് സംബന്ധിച്ച് കൈകൊണ്ട നടപടികൾ പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു. നടപടികളുടെ ഭാഗമായി സ്ഥലത്ത് സ്ഥാപിച്ച എല്ലാ രേഖപ്പെടുത്തലുകളും വില്ലേജ് ഓഫീസർ നീക്കണമെന്നുംനിർദേശമുണ്ട്

തൈക്കാട്ടെ തന്റെ 3.60 ആർ ( 9 സെന്റ്) സ്ഥലം കണ്ടുകെട്ടാൻ 2022 നവംബർ 22, 25 തീയതികളിൽ ലഭിച്ച ഷോക്കോസ് നോട്ടീസിനെതീരെ സ്വപ്ന ഹർജി സമർപ്പിച്ചിരുന്നു. കള്ളക്കടത്തുകാരെ കരുതൽ തടങ്കലിൽ വെക്കാൻ കഴിയുന്ന കൊഫേപോസ നിയമപ്രകാരം 2020 ഒക്ടോബർ ഒമ്പതിന് സ്വപ്നയെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു. കൊഫേപോസ ഉപദേശക ബോർഡ് ഇത് ശരിവെക്കുകയും ചെയ്‌തെങ്കിലും 2021 ഒക്ടോബർ എട്ടിന് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയതാണെന്ന് സ്വപ്നയുടെ ഹർജിയിൽ വാദിച്ചിരുന്നു.

ഭൂമി തനിക്ക് അമ്മയിൽ നിന്നാണ് ലഭിച്ചതെന്നും സഹോദരന്മാരുമായുള്ള തർക്കത്തെ തുടർന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്നയുടെ ഹർജിയിൽ സൂചിപ്പിച്ചിരുന്നു . 26.14 ലക്ഷം രൂപയാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. എന്നാൽ ഈ തുക സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് അധികൃതർ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങിയത്.

Anandhu Ajitha

Recent Posts

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

31 mins ago

മേം ഹും മോദി കാ പരിവാർ !!

കോൺഗ്രസ് വാരിച്ചൊരിഞ്ഞ മുസ്ലിം സ്നേഹം അങ്ങ് ഏറ്റില്ല മക്കളെ... മോദിക്ക് പിന്തുണ അറിയിക്കുന്നത് ആരാണെന്ന് കണ്ടോ ?

36 mins ago

തീഹാർ ജയിൽ തകർക്കും ! സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ജയിലിന് നേരെയും ബോംബ് ഭീഷണി

ദില്ലി : സ്കൂളുകൾക്കും ആശുപത്രികൾക്കും പിന്നാലെ ദില്ലിയിൽ വീണ്ടും സ്ഫോടന ഭീഷണി. തിഹാർ ജയിൽ തകർക്കുമെന്നാണ് പുതിയ ഭീഷണി സന്ദേശമെത്തിയത്.…

60 mins ago

കെജ്‌രിവാളിന്റെ പിഎ മോശമായി പെരുമാറി! സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

2 hours ago

നരേന്ദ്രമോദിക്കൊപ്പം വീണ്ടും പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി; വാരാണസിയിൽ പത്രികനൽകാൻ മോദിക്കൊപ്പം എത്തിയ ജ്യോതിഷ പണ്ഡിതൻ ആര് ? മോദിയെ നാമനിർദ്ദേശം ചെയ്തവർ ആരൊക്കെ ?

വാരാണസി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പത്രികയെ പിന്തുണച്ച നാല് പേരിൽ കാശിയിലെ മഹാ ജ്യോതിഷി പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി…

2 hours ago

ബാലാ സാഹിബ് രൂപീകരിച്ച പാർട്ടി തന്നെയാണോ ഇത് ?

ഇൻഡി മുന്നണിയുടെ പരസ്യമായ പാകിസ്ഥാൻ പ്രേമം കണ്ടോ ? വീഡിയോ വൈറൽ !

2 hours ago