India

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത്;നടപടികള്‍ കടുപ്പിച്ച് ഇഡി,സ്വര്‍ണം കൈപ്പറ്റിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി,നടപടി കോഴിക്കോടും കോയമ്പത്തൂരും നടത്തിയ റെയ്ഡിന് പിന്നാലെ

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ നടപടികള്‍ ശക്തിപ്പെടുത്തി ഇഡി.കടത്തിക്കൊണ്ട് വന്ന സ്വർണ്ണം കൈപ്പറ്റിയവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഇ ഡി വ്യക്തമാക്കിയത്. 27.65 ലക്ഷത്തിന്റെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് സ്വർണ്ണം കൈപറ്റിയവരിൽ നിന്നും ഇ ഡി കണ്ടുകെട്ടിയത്. ടി.എം. സംജു, ഷംസുദ്ദീന്‍, നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട്ടും കോയമ്പത്തൂരിലും ഉള്‍പ്പെടെ നാല് സ്ഥലത്ത് ഇഡി നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയായിരുന്നു കർശന നടപടി.

സ്വപ്ന സുരേഷ് മുഖ്യപ്രതിയായ കേസില്‍ സ്വര്‍ണ വ്യാപാരികളെയും ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും മുന്‍ നിര്‍ത്തിയായിരുന്നു പരിശോധന. കോഴിക്കോടും കോയമ്പത്തൂരും റെയ്ഡ് നടത്തിയതിന്റെ തുടര്‍ച്ചയായാണ് നടപടി. അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണം ഇ.ഡി ശക്തമാക്കിയിരുന്നത്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

13 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

13 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

17 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

22 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago