കൊച്ചി :വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോയുടെ സ്വർണ്ണം പിടികൂടി.ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസ് അറസ്റ്റിൽ. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ദിവസങ്ങൾക്ക് മുമ്പ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയിരുന്നു. ട്രോളി ബാഗിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.
ദുബായിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണ്ണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്ന് കൈ മാറ്റാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം ഒളിപ്പിച്ചത് കണ്ടെത്തിയത്.

