നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. അഞ്ച് പേരില്‍ നിന്നായി 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ദുബായില്‍ നിന്ന് തന്നെ എത്തിയ പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ഷാര്‍ജയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമും ദുബായില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമുമാണ് പിടികൂടിയത്.
അഞ്ച് പേരും സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്. ഒരിടവേളയ്ക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്ത് സജീവമാകുന്നു എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…