Good news for Brazil fans
ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മർ ടീമിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ, സെര്‍ബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. താരത്തിന് ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായാണ് ഇപ്പോൾ നെയ്മർ രംഗത്ത് വന്നിരിക്കുന്നത്.പ്രീ ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
വിശ്രമത്തിലായിരുന്ന നെയ്മര്‍ പരിശീലനം ആരംഭിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.ഇപ്പോള്‍ സുഖം തോന്നുന്നു എന്ന് കുറിച്ച് കൊണ്ടാണ് പരിശീലനം വീണ്ടും തുടങ്ങിയതിന്‍റെ ചിത്രങ്ങള്‍ നെയ്മര്‍ പങ്കുവെച്ചത്. ‘കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിതെന്നും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റെങ്കിലും എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കും വേണ്ടി ഞാൻ ശക്തമായി തിരിച്ചെത്തും എന്നാണ് ’ നെയ്മർ ഫേസ്ബുക്കില്‍ കുറിച്ചത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…