ദില്ലി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ പരീക്ഷണത്തിന് ആറ് മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര വന്ദേഭാരത് മെട്രോകളുടെ പരീക്ഷണവും നടക്കും. നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽവരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും പരമാവധി 160 കിലോമീറ്ററിലായിരിക്കും സർവീസുകൾ. ദീർഘദൂര സർവീസുകൾക്കായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. 11 എസി 3 ടയര്‍ കോച്ചുകള്‍. നാല് എസി 2 ടയര്‍ കോച്ചുകള്‍, ഫസ്റ്റ് ക്ലാസ് എസി ഉൾപ്പെടെ 16 കോച്ചുകളായിരിക്കുമുണ്ടാകുക. 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

