Saturday, December 20, 2025

കെഎല്‍ 1 സീരീസ് നമ്പറുകൾക്ക് വിട ..സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ കെ എൽ 99 സീരീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കു സമാനമായി ഇനി മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും പ്രത്യേക രജിസ്ട്രേഷൻ നമ്പറുകള്‍ വരുന്നു. കെ എല്‍ 99 സീരീസിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് ഈ പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നലെ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. നിലവില്‍ മിക്ക സര്‍ക്കാര്‍ വാഹനങ്ങളും കെഎല്‍ 1 സീരീസിലെ നമ്പറുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കെ.എല്‍. 99-എ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കെ.എല്‍. 99-ബി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അനുവദിക്കുക. കെ.എല്‍. 99-സി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കെ.എല്‍ 99-ഡി പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും അനുവദിക്കും.

സര്‍ക്കാര്‍വാഹനങ്ങളില്‍ ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഉടന്‍ പുറത്തിറങ്ങും എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം .

Related Articles

Latest Articles