ചെന്നൈ: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ചെന്നൈയിലെ തറവാട് വിറ്റതായി പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. തമിഴ് സിനിമാനടനും നിര്‍മാതാവുമായ സി. മണികണ്ഠനാണ് വീട് വിലയ്ക്ക് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട് . അശോക് നഗറിലാണ് സുന്ദര്‍ പിച്ചൈ പിച്ച വച്ച് നടന്ന വീട് സ്ഥിതി ചെയ്യുന്നത്.
സുന്ദര്‍ പിച്ചൈ നമ്മുടെ നാടിന്റെ യശ്ശസുയര്‍ത്തിയതായും അദ്ദേഹത്തിന്റെ വീട് സ്വന്തമാക്കുന്നത് ജീവിതത്തിലെ അഭിമാനമുഹൂര്‍ത്തമാണെന്നും മണികണ്ഠന്‍ വ്യക്തമാക്കി .പിച്ചൈയുടെ മാതാപിതാക്കള്‍ ഏറെ വിനയപൂര്‍വം തന്നോട് പെരുമാറിയതായും മണികണ്ഠന്‍ പറഞ്ഞു.
ചെന്നൈയിലാണ് വളര്‍ന്നതെങ്കിലും 1989 ല്‍ ഖരഗ്പുര്‍ ഐഐടിയില്‍ എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെത്തുടർന്ന് 20 മത്തെ വയസ്സിൽസുന്ദര്‍ പിച്ചൈ ചെന്നൈ വിട്ടു. കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയിലെത്തിയ പിച്ചൈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പണവും സമ്മാനങ്ങളും നൽകിയിരുന്നു.

