കോട്ടയം : രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന ഡോക്ടര്‍ സോണിയയും കുടുംബവും നാട്ടുകാരുടെ ഇടപെടലുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ തോട്ടിലൂടെ ഒഴുകിയതോടെ നാട്ടുകാരെത്തി പിടിച്ചുകെട്ടി വലിക്കുകയായിരുന്നു.
ആറ് മാസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് തിരുവല്ലയ്ക്ക് പോകുകയായിരുന്നു ഇവര്‍. ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരൻ അനീഷ് , സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കോട്ടയം തിരുവാതുക്കൽ വച്ച് വഴി തെറ്റിയാണ് ഇവര്‍ പാറേച്ചാലിലെത്തിപ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇവിടെ. കാര്‍ തോട്ടിലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തിയത്.
കാര്‍ കയര്‍ കെട്ടി വലിക്കാൻ ശ്രമിച്ചപ്പോഴേക്കും വാഹനത്തിന്റെ മുൻഭാഗം ചെളിയിൽ പെട്ടു. ഇതോടെ കാര്‍ സമീപത്തെ പോസ്റ്റിൽ കെട്ടി. കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. തുടര്‍ന്ന് കാര്‍ വലിച്ച് റോഡിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും പൊലീസും അഗ്നിരക്ഷാസേനയുമെത്തി. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് സംഭവസ്ഥലത്തെത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി.
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…