Goons Attack in Trivandrum
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം (Goons Attack In Trivandrum). അച്ഛനും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആക്രമണങ്ങൾ അരങ്ങേറുന്ന പോത്തൻകോട് ആണ് സംഭവം നടന്നത്. വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമ്മൂട് സ്വദേശികളെ ഗുണ്ടകൾ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെ ജനങ്ങൾ കൂടി നിന്ന സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. ഭാര്യയെ ജോലിക്ക് ആക്കിയ ശേഷം കാറിൽ മടങ്ങിയ അച്ഛനെയും മകളെയും നാലംഗ സംഘം പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുകയായിരുന്നു. ഇവരുടെ കാർ തടഞ്ഞുനിർത്തി ഇവരെ അസഭ്യം പറയുകയും പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിനുപിന്നാലെ ഗുണ്ടകൾ പെൺകുട്ടിയുടെ മുഖത്തടിക്കുകയും മുടിയിൽ കുത്തിപ്പിടിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അച്ഛൻ പോലീസിന് പരാതി നൽകി.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഫൈസൽ എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആണ് ആക്രമണം നടന്നതെന്നാണ് വിവരം. . ജ്വല്ലറി ഉടമയെ വെട്ടി നൂറ് പവൻ കവർന്ന കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവത്തിൽ പോലീസിനെതിരെ കനത്ത ആക്ഷേപമാണ് ഉയരുന്നത്. ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസുകാർ വെറും നോക്കുകുത്തികളായി മാറുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…