gooseberry-benefits
വേനല്‍ കടുത്തിരിക്കുന്ന സമയമാണ് ഇത്. രോഗങ്ങളും കൂടുന്ന കാലം. ചിക്കന്‍ പോക്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന കാലാവസ്ഥയാണ് വേനല്‍ക്കാലം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവരായിരിക്കും പലരും. രോഗങ്ങളെ കൂടാതെ ശാരീരികമായ മറ്റ് അസ്വസ്ഥതകളും . ഇത്തരം അവസ്ഥകളില്‍ വേനല്‍ക്കാലത്തുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല പാനീയങ്ങളും ഉണ്ട്. മോര്, സംഭാരം എന്നിവയെല്ലാം ഇത്തരത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.
പലപ്പോഴും ഇത്തരം അവസ്ഥകളില്‍ പുതിയൊരു പാനീയം കൂടി നമുക്ക് നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് എന്ന പോലെ സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഏത് പ്രതിസന്ധിയേയും പരിഹരിക്കാന്‍ നമുക്ക് നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക സംഭാരം എന്നത് പലരും ആദ്യമായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍ സംഭാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും ക്ഷീണവും തളര്‍ച്ചയും മാറുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ക്ഷീണം മാറ്റുന്നതിന് സഹായിക്കുന്നു നെല്ലിക്ക സംഭാരം.
തയ്യാറാക്കേണ്ടത് ഇങ്ങനെ – അഞ്ച് വലിയ നെല്ലിക്ക, പച്ചമുളക് ഒന്ന്, ഇഞ്ചി ഒരു കഷ്ണം, കറിവേപ്പില ഒരു പിടി, ചെറു നാരങ്ങ നീര്, അല്‍പം മോര്, ഉപ്പ് എന്നിവയാണ് നെല്ലിക്ക സംഭാരം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. തയ്യാറാക്കേണ്ടത് ഇങ്ങനെ നെല്ലിക്കയിലെ കുരുകളഞ്ഞ ശേഷം നെല്ലിക്ക മിക്‌സിയില്‍ അടിച്ചെടുക്കുക. നെല്ലിക്ക ഒരു വിധം അരച്ച് കഴിഞ്ഞാല്‍ ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും ഉപ്പും കൂടി ചേര്‍ക്കുക. ഇതിലേക്ക് നല്ലതു പോലെ തണുത്ത വെള്ളം ഒരു ഗ്ലാസ്സ് ചേര്‍ക്കുക. ഇത് നല്ലതു പോലെ മിക്‌സ് ചെയ്ത് ഉപ്പ് വേണമെങ്കില്‍ വീണ്ടും ചേര്‍ക്കാവുന്നതാണ്.
ഒരു ഗ്ലാസ്സ് കുടിച്ചാല്‍ തന്നെ നല്ല എനര്‍ജി ഡ്രിങ്ക് കുടിച്ചതിന്റെ അതേ ഗുണം ലഭിക്കുന്നു. അത്രക്കും ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…