GOPI-SUNDAR
സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വിവിധ രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. ഇരുവരുടെയും നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടും, ആശംസകള്‍ അറിയിച്ചും പലരും രംഗത്തെത്തി. എന്നാല്‍, തങ്ങള്‍ക്ക് നേരെ ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും പോസ്റ്റുകളിലൂടെ മറുപടി നല്‍കുകയാണ് ഗോപി സുന്ദറും അമൃതയും. രണ്ടു പേരും പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രമാണ് ഇന്ന് പങ്കുവച്ചത്. ചിത്രത്തിനൊപ്പം പരിഹസിക്കുന്നവർക്കുള്ള ഒരു കുറിപ്പും പങ്കു വെച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷന്‍. ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു ചിത്രം ഷെയര്‍ ചെയ്തത്. അമൃതയും ഇതേ ഫോട്ടോ തന്റെ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നേരത്തെ മകള്‍ക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചിത്രവും അമൃത പങ്കിട്ടിരുന്നു. ഇതിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ‘ഓം നമോ നാരായണായ’ എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയില്‍ നില്‍ക്കുന്ന ചിത്രമാണ് ഗായിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.
രണ്ട് ദിവസം മുന്നേ ആയിരുന്നു ഇരുവരും തമ്മില്‍ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവെച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ഉടലെടുത്തത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.’ എന്ന അടിക്കുറുപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങള്‍ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകര്‍ക്ക് സൂചന നല്‍കിയത്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…