Celebrity

‘കാലവും കാറ്റും പുതിയ വഴികളിലേക്ക്’; ഒടുവിൽ അത് സത്യം തന്നെ! പ്രണയം തുറന്നുപറഞ്ഞ് ഗോപി സുന്ദറും അമൃത സുരേഷും; ആശംസകൾ അറിയിച്ച് ആരാധകർ

 

തങ്ങളുടെ പ്രണയം വെളിപ്പെടുത്തി പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്ത ഇരുവരും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവച്ചു .പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഇരുവരും പ്രണയം വെളിപ്പെടുത്തിയത്.

‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് ഗോപി സുന്ദർ പങ്കുവെച്ചത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. കൂടാതെ ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു.

‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ്‌ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി. വിഷമകാലഘട്ടം മാറിയെന്നും അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ പാതയിലേക്കാണെന്നുമാണ് കുറിപ്പിലെ വരികള്‍ സൂചിപ്പിക്കുന്നത്. ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തി.

അതേസമയം മൂന്നാഴ്ച മുന്‍പ് ഗോപി സുന്ദറിന്റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

എന്നാൽ സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമര്‍ശനം നേരിടുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഭാര്യയെയും രണ്ടു മക്കളേയും ഉപേക്ഷിച്ച്‌ ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം താമസം തുടങ്ങിയതോടെയാണ് ഗോപി സുന്ദര്‍ വിവാദത്തിലകപ്പെട്ടത്.

പിന്നീട് അഭയയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാല്‍ ഉടന്‍ ആരാധകരെത്തി അദ്ദേഹത്തെ വിമര്‍ശിക്കുമായിരുന്നു. വിമര്‍ശിച്ചവര്‍ക്കു തക്ക മറുപടിയും ഗോപിസുന്ദര്‍ നൽകുമായിരുന്നു. എന്നാൽ, ഈ ബന്ധത്തിന് എന്തു സംഭവിച്ചുവെന്നതും ഇപ്പോള്‍ ചോദ്യമായി മാറിയിരിക്കുകയാണ്. എന്തായാലും ഇരുവർക്കും ആശംസകൾ.

 

admin

Recent Posts

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുന്നില്ല !കെ സുധാകരൻ കടുത്ത അതൃപ്തിയിൽ !

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…

5 mins ago

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു…

36 mins ago

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കാമുകനിൽ നിന്നും ഗർഭം ധരിച്ചതെന്ന് മൊഴി; ആശുപത്രിയിലെത്തിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയ്‌ക്കൊപ്പം ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നവരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ…

1 hour ago

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

2 hours ago

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

2 hours ago