amrutha-suresh
ഗോപിസുന്ദറും അമൃത സുരേഷും തമ്മിൽ വിവാഹിതരായെന്നുള്ള വാർത്തകൾ ഇപ്പോഴും നവമാധ്യമങ്ങളിൽ ചർച്ചയാണ്. ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ, അമൃത സുരേഷ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഗോപി സുന്ദർ. എന്റെ അടുത്ത തെലുങ്ക് സിനിമയിലൂടെ കണ്‍മണി തെലുങ്കില്‍ അരങ്ങേറുകയാണെന്നായിരുന്നു ഗോപിയുടെ പോസ്റ്റ്.
അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ ഞാന്‍ തെലുങ്കില്‍ തുടക്കം കുറിക്കുകയാണെന്ന് അമൃതയും കുറിച്ചതോടെ വിമര്‍ശകര്‍ വീണ്ടും സജീവമായി. അമൃതയെ ഗോപി കണ്‍മണി എന്നാണോ വിളിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. എന്നാൽ, ചോദ്യങ്ങൾക്ക് മറുപടിയൊന്നും താരം നൽകിയിട്ടില്ല.
വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നയാളാണ് ഗോപി സുന്ദര്‍. ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തിയതോടെ വിമര്‍ശകര്‍ക്ക് ‘പുട്ടും മുട്ടക്കറിയും’ സമര്‍പ്പിച്ചാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം, അമൃത സുരേഷാകാട്ടെ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കാറുണ്ട്.
ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായത്. ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരില്‍ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ല. മാത്രമല്ല, സമൂഹ മാധ്യമ പേജുകളില്‍ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ പിന്‍വലിച്ചിട്ടില്ല.
2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…