Friday, September 25, 2026

എന്റെ അടുത്ത തെലുങ്ക് സിനിമയിലൂടെ കണ്‍മണി തെലുങ്കിലുമെന്ന് ഗോപി സുന്ദര്‍: അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അമൃത സുരേഷ്, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

ഗോപിസുന്ദറും അമൃത സുരേഷും തമ്മിൽ വിവാഹിതരായെന്നുള്ള വാർത്തകൾ ഇപ്പോഴും നവമാധ്യമങ്ങളിൽ ചർച്ചയാണ്. ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ, അമൃത സുരേഷ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഗോപി സുന്ദർ. എന്റെ അടുത്ത തെലുങ്ക് സിനിമയിലൂടെ കണ്‍മണി തെലുങ്കില്‍ അരങ്ങേറുകയാണെന്നായിരുന്നു ഗോപിയുടെ പോസ്റ്റ്.

അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ ഞാന്‍ തെലുങ്കില്‍ തുടക്കം കുറിക്കുകയാണെന്ന് അമൃതയും കുറിച്ചതോടെ വിമര്‍ശകര്‍ വീണ്ടും സജീവമായി. അമൃതയെ ഗോപി കണ്‍മണി എന്നാണോ വിളിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. എന്നാൽ, ചോദ്യങ്ങൾക്ക് മറുപടിയൊന്നും താരം നൽകിയിട്ടില്ല.

വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നയാളാണ് ഗോപി സുന്ദര്‍. ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തിയതോടെ വിമര്‍ശകര്‍ക്ക് ‘പുട്ടും മുട്ടക്കറിയും’ സമര്‍പ്പിച്ചാണ് ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. അതേസമയം, അമൃത സുരേഷാകാട്ടെ പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കാറുണ്ട്.

ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷനിലായത്. ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പേരില്‍ നിന്ന് ഗോപി സുന്ദറിനെ പ്രിയ നീക്കം ചെയ്തിട്ടില്ല. മാത്രമല്ല, സമൂഹ മാധ്യമ പേജുകളില്‍ നിന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും പ്രിയ പിന്‍വലിച്ചിട്ടില്ല.

2001ലാണ് ഗോപി സുന്ദറും പ്രിയയും വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. ഇതിനിടെയാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ ലിവിംഗ് ടുഗെതര്‍ റിലേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധവും അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായത്.

Related Articles

Latest Articles