Monday, December 22, 2025

കൊല്ലത്ത് കോളേജിൽ നിന്ന് ടൂർ പോയ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; പിടിച്ചെടുത്തത് 50 കുപ്പി മദ്യം

കൊല്ലം: കോളേജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തി. കോളേജ് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസെടുത്ത് എക്സൈസ്. 50 കുപ്പി മദ്യമാണ് ടൂർ ബസിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു 50 കുപ്പി മദ്യവും. കോളേജിൽ നിന്നുള്ള ​ഗോവൻ ടൂറിനിടെയാണ് അവിടെ നിന്നും ബസിൽ മദ്യം കടത്താൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ഗോവയിൽ ടൂർ പോയത്.

Related Articles

Latest Articles