പറ്റ്‌ന : സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി മദ്യക്കുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക, കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്‌ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ പദ്ധതിയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്.
ജീവിക എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്. ഓരോ വർഷവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിന്റെ അളവ് വലുതാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന കുപ്പികൾ പൊടിച്ച് കളയുകയാണ് പതിവ് രീതി. ഇതിൽ നിന്ന് വ്യത്യസ്തമായാണ് ഇവ സ്ത്രീകൾക്ക് വള നിർമാണത്തിനായി കൈമാറുന്നത്.
ഇതിനിടെ സംസ്ഥാനത്തെ നിരവധി സ്ത്രീകൾക്ക് വള നിർമാണത്തിൽ പരിശീലനം നൽകി. അതിന് പുറമെ ഗ്ലാസ് നിർമ്മാണത്തിനും തൊഴിലാളികൾക്ക് പരിശീലനം നൽകി വരികയാണ്. 2016 ഏപ്രിൽ മാസത്തിലാണ് ബിഹാറിൽ മദ്യം നിരോധിച്ചത്. 3.8 7 ലക്ഷം ലിറ്റർ മദ്യമാണ് ഈ വർഷം ഇതുവരെ മാത്രം പിടിച്ചെടുത്തത്. ഇതിൽ 8.15 ലക്ഷം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 5.72 ലക്ഷം ലിറ്റർ തദ്ദേശീയമായി നിർമ്മിച്ച മദ്യവും ആയിരുന്നു.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…