തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകൾ പേപ്പർ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. പ്രവാസികള്ക്ക് വിദേശത്തുനിന്നും ലൈസന്സ് പുതുക്കാന് സാധിക്കുന്നതാണ്. മോട്ടോര് വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല് പേപ്പര് രഹിതമാകുമെന്നും അധികൃതര് വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് വാഹന രേഖകൾ പുതുക്കാനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടി നൽകിയത്. ഡ്രൈവിംഗ് ലൈസൻസിന് പുറമേ, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, താൽക്കാലിക രജിസ്ട്രേഷൻ, എന്നിവയുടെ കാലാവധിയാണ് ഇതോടെ 2021 മാർച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിനൽകിയത്. നേരത്തെ ഡിസംബര് വരെ നീട്ടിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിർണായക രേഖകളുടെ കാലാവധി 2021 മാർച്ച് 31 വരെ നീട്ടിയതായാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 മാർച്ച് 31 വരെ ഈ രേഖകൾ സാധുവായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എല്ലാ എൻഫോഴ്സ്മെന്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്. നേരത്തെ ചരക്കുവാഹനങ്ങളുടേതുൾപ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബർ വരെ സർക്കാർ നീട്ടി നൽകിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്തുനൽകിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…