Tuesday, May 14, 2024
spot_img

ഭീതി പടര്‍ത്തി പുതിയ കൊവി‍ഡ്; ഇന്ത്യയില്‍ പുതിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി; അതീവ ജാഗ്രതയില്‍ രാജ്യം

ദില്ലി: രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും രോ​ഗബാധിതരിൽ ഉള്‍പ്പെടും. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം .

ബ്രിട്ടനില്‍ നിന്ന് കുടുംബത്തോടൊപ്പം മീററ്റില്‍ മടങ്ങിയെത്തിയ രണ്ടു വയസുകാരിക്കാണ് പുതിയ വൈറസ് കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വൈറസാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടനില്‍ നിന്നെത്തിയ കുടുംബത്തിന് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസാണോ എന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ദില്ലിയ്ക്ക് അയക്കുകയായിരുന്നു. ഇതിലാണ് രണ്ടു വയസുകാരിക്ക് പുതിയ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്.

Related Articles

Latest Articles