Tuesday, December 23, 2025

വനവാസി സെറ്റില്മെന്റുകളെ ഒറ്റപ്പെടുത്താൻ സർക്കാർ നീക്കം ; വന നിയമത്തിനെതിരെ അമ്പൂരി പഞ്ചായത്തിൽ നാളെ ഹർത്താൽ

തിരുവനന്തപുരം ; നെയ്യാര്‍ പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി ആക്ഷന്‍ കൗണ്‍സിൽ നാളെ ഹര്‍ത്താല്‍ നടത്തും .സംരക്ഷിത മേഖലയാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും ആക്ഷൻ കൗണ്‍സിലിന് നീക്കമുണ്ട്.

സംരക്ഷിതമേഖലയാകുന്നതോടെ കരപ്പയാറിന് അപ്പുറത്തെ വനവാസി സെറ്റില്‍മെന്‍റുകള്‍ ഒറ്റപ്പെടുമോ എന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിലെ വിശദാംശങ്ങള്‍, സര്‍വെ നമ്പര്‍ ഉള്‍പ്പെടെ ലഭ്യമാക്കുക, ജനവാസ മേഖലകളെ ഒഴിവാക്കുക എന്നിവയാണ് മലയോര ഗ്രാമങ്ങളില്‍നിന്ന് ഉയരുന്ന ആവശ്യങ്ങൾ. കൃഷി, ടൂറിസം എന്നിവയ്ക്ക് നിയന്ത്രണം വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് തടസ്സപ്പെടുമോ എന്ന ആശങ്കയും പ്രദേശ വാസികൾ ഉന്നയിക്കുന്നുണ്ട്.

Related Articles

Latest Articles