India

ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023 പാസാകും ! ആംആദ്മി പാർട്ടിക്ക് ചെകിട്ടത്തടി നൽകിക്കൊണ്ട് ബിജെഡി പിന്തുണ ബിജെപിക്ക്

ദില്ലി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിക്കുന്നതിനെതിരെ സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയെങ്കിലും സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ സാന്നിധ്യത്തിൽ സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.

മണിപ്പുർ വിഷയത്തിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയതിനാൽ ഉച്ചയ്ക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പ്രതിഷേധം നിർത്തി സഭാ നടപടികളിൽ സഹകരിച്ച പ്രതിപക്ഷം ദില്ലി ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. ബഹളം തുടർന്നതോടെ സഭ മൂന്നുമണി വരെ നിർത്തിവച്ചു.

ബില്ലിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന്റെ ബിജു ജനതാദൾ(ബിജെഡി) രംഗത്തുവന്നതോടെ ബിൽ പാൽലമെന്റിൽ പാസാകുമെന്ന് ഉറപ്പായി. ബിജു ജനതാദളിന് ഒൻപത് എംപിമാരാണ് രാജ്യസഭയിലുള്ളത്. രാജ്യസഭയിൽ ഒൻപതും ലോക്സഭയിൽ 22 അംഗങ്ങളുമുള്ള ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേരത്തെ തന്നെ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ബിൽ പാസാകാൻ വേണ്ടത് 120 പേരുടെ പിന്തുണയാണ്. സഭയുടെ പൂർണ അംഗബലം 245 ആണെങ്കിലും ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എൻഡിഎ മുന്നണിക്ക് 103 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര എംപിയുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും കൂടി പിന്തുണ ലഭിക്കുന്നതോടെ ബിൽ അംഗീകരിക്കുന്നവരുടെ എണ്ണം ബിൽ, പാസാക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പിന്തുണയും കടന്ന് 127 ആകും.

ദില്ലി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ. ദില്ലി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) കൊണ്ടുവന്നത്. ബിൽ പ്രകാരം ദില്ലിയിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷനടക്കമുള്ള നടപടികളും കേന്ദ്രത്തിലെ നിയന്ത്രണത്തിലാകും.

Anandhu Ajitha

Recent Posts

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…

9 mins ago

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

2 hours ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

2 hours ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

4 hours ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

5 hours ago