പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കേസിലെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി ഡോ. കെ പി സതീശനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെയാണ് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയത്. കെ പി സതീശനെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് സങ്കട ഹര്‍ജി നൽകിയത്. കൂടാതെ പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…