India

ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രഖ്യാപനവുമായി മമത !ഉടനടി ഇടപെടലുമായി ഗവർണർ സി വി ആനന്ദബോസ്; ബംഗാൾ – ജാർഖണ്ഡ് അതിർത്തി അടച്ച സംഭവത്തിൽ വിശദീകരണം തേടി

കൊൽക്കത്ത: ജാർഖണ്ഡിലും ബംഗാളിലുമായി പ്രവർത്തിക്കുന്ന ദാമോദർവാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവത്തിൽ വിശദീകരണം തേടി ഗവർണർ സി വി ആനന്ദബോസ്. ആർട്ടിക്കിൾ 167 പ്രകാരമാണ് ഗവർണർ നോട്ടീസ് നൽകിയത്. ജാർഖണ്ഡിനെ രക്ഷിക്കാനായി നടത്തിയ പ്രവർത്തനങ്ങളാണ് ബംഗാളിൽ
വെള്ളപ്പൊക്കത്തിന് കാരണമായതെന്നു ആരോപണമുയർത്തിയാണ് അന്തർ
സംസ്ഥാന അതിർത്തികൾ അടച്ചിടുമെന്ന് മമത പ്രഖ്യാപനം നടത്തിയത്.

അതിർത്തികൾ അടച്ചിടാൻ സർക്കാർ നൽകിയ നിർദേശം ജനജീവിതം സ്തംഭിപ്പിക്കുന്നതാണെന്നും സംഭവത്തിൽ അടിയന്തര പരിഹാരം കാണണമെന്നും സിവി ആനന്ദബോസ് ചൂണ്ടിക്കാട്ടി.

മൂന്നു കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.

  1. ദക്ഷിണ ബംഗാളിലെ ബങ്കുറ, ബിർഭം, പശ്ചിമ മേദിനിപൂർ ജില്ലകൾ ദാമോദർ വാലി നദീതടത്തിൽ ഉൾപ്പെടുന്നില്ല. കാങ്സബതി, സിലാബതി, ദ്വാരകേശ്വർ നദികളിലെ അതിശക്തമായ മഴ കാരണമുള്ള വെള്ളപ്പാച്ചിലും കാങ്സബതി നദിയുടെ മുകുട്മണിപൂർ അണക്കെട്ടിൽ നിന്നുള്ള വൻതോതിലുള്ള ഒഴുക്കും കാരണം സംരക്ഷണ കരകൾ തകന്നതാണ് ഈ പ്രദേശങ്ങളിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന് നിദാനം. ഇക്കാര്യത്തിൽ ദാമോദർ വാലി കോർപ്പറേഷനല്ല (ഡിവിസി) ഇതിന് ഉത്തരവാദി.

2.വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, വ്യവസായങ്ങൾക്കുള്ള ജലവിതരണം, കുടിവെള്ള ആവശ്യങ്ങൾ എന്നിവയാണ് ഡി.വി.സി അണക്കെട്ടുകളുടെ ഉദ്ദേശ്യം. വെള്ളപ്പൊക്കത്തെ ലഘൂകരിക്കാനും മിതമായ നിലയിലാക്കാനുമുള്ള ഒരു സംവിധാനം മാത്രമാണ് അണക്കെട്ട്. ഒഴുക്ക് വർധിച്ചാൽ വെള്ളപ്പൊക്കം പൂർണമായി തടയാൻ അതിന് ഒരിക്കലും കഴിയില്ല. അങ്ങനെ ചെയ്താൽ അത് അണക്കെട്ടിൻ്റെ ഘടനയ്ക്കുതന്നെ ഭീഷണിയാവുകയും വലിയ ദുരന്തത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ നീരൊഴുക്ക് അധികമാവുകയും അണക്കെട്ടിൻ്റെ സംഭരണശേഷിക്ക് ആനുപാതികമല്ലാതാവുകയും ചെയ്താൽ അത് അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകും. പശ്ചിമ ബംഗാൾ സർക്കാരിന് ഇക്കാര്യം പൂർണ്ണമായി അറിയാം.

  1. പശ്ചിമ ബംഗാൾ ഗവൺമെൻ്റിൻ്റെ കങ്സബതി അണക്കെട്ടും വെള്ളം നിലനിർത്താൻ കഴിയാതെ വന്നപ്പോൾ തുറന്നുവിട്ടതാണ് ബങ്കുറ, ഈസ്റ്റ്, വെസ്റ്റ് മിഡ്നാപൂർ, ഹൗറ ജില്ലകളിലെ വെള്ളപ്പൊക്കത്തിൻ്റെ പ്രാഥമിക കാരണമായത്.

ഈ റിപ്പോർട്ട് ശരിയാണോയെന്നും അങ്ങനെയാണെങ്കിൽ അതിനുള്ള കാരണവും ആരാഞ്ഞാണ് ഭരണഘടനയുടെ 167-ാം അനുച്ഛേദം പ്രകാരം ഗവർണർ ബോസ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

5 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

5 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

12 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago