Governor of Bengal C. V Ananda Bose; Discussed with doctors!
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്തയറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തി ബംഗാൾ ഗവർണർ സി. വി ആനന്ദബോസ്. കൊല്ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലെത്തി മമതയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി ചർച്ച നടത്തി. മികച്ച ചികിത്സ ലഭ്യമാക്കാൻ രാജ്യത്തെവിടെയും എല്ലാ ഏർപ്പാടും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ആരോഗ്യസ്ഥിതി ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് ഡോക്ടർമാർ ഗവർണറെ ധരിപ്പിച്ചു. മമത അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് ഗവർണർ ആശംസിച്ചു. മുൻപ് കാൽമുട്ടിന് പരിക്കേറ്റപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി രാജ്യത്തെ മികച്ച പത്തു വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി ഗവർണർ ഒരു പാനൽ രൂപീകരിച്ചിരുന്നു.
അതേസമയം, നെറ്റിയിൽ സാരമായി പരിക്കേറ്റ മമതാ ബാനർജി ആശുപത്രി വിട്ടു. നെറ്റിയില് നാല് തുന്നലിട്ട ശേഷമാണ് മമത ആശുപത്രി വിട്ടത്. ഗുരുതര പരിക്കേറ്റതിനാൽ വിശ്രമിക്കാനാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശം. ആശുപത്രിയിൽ നിന്നും വസതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നാളെ വീണ്ടും ആശുപത്രിയിലെത്തി പരിശോധന നടത്തുമെന്നും തൃണമൂൽ നേതാക്കൾ അറിയിച്ചു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…