കേരളത്തിന് ഒരു ഗവർണ്ണർ ഉണ്ട്. ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന രാജ്ഭവൻറെ സുഖ ശീതളിമയിൽ മയങ്ങിക്കഴിയുന്ന അധികാരങ്ങൾ പ്രയോഗിക്കാൻ മടിക്കുന്ന ഗവർണർമാരെ മാത്രമേ കേരളം കണ്ടിട്ടുള്ളു. പക്ഷെ പലപ്പോഴും സർക്കാരിനെ തിരുത്താനും സർക്കാരിന്റെ തെറ്റുകളെ പൊതുജന സമക്ഷം തുറന്നുകാട്ടാനും കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കഴിയുന്നു. സർവ്വകലാശാലകളിൽ സർക്കാർ നടത്തുന്ന അനധികൃത രാഷ്ട്രീയ നിയമനങ്ങൾ ഗവർണ്ണർ നേരത്തെ തുറന്ന് കാട്ടിയത് സർവ്വകലാശാലകളുടെ ചാൻസിലർ എന്ന പദവി ഉപേക്ഷിച്ചുകൊണ്ടാണ്. ഇന്ത്യയിലെ തന്നെ ഒരു ഗവര്ണര്മാരും ഇത്തരമൊരു പ്രതിഷേധം പ്രകടിപ്പിച്ചു കാണില്ല. സംസ്ഥാന ഭരണത്തിൽ അസഹനീയമായ സ്വജന പക്ഷപാതവും അഴിമതിയുമുണ്ട് എന്നതാണ് സത്യത്തിൽ ഗവർണറെ അസ്വസ്ഥനാക്കുന്നത്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന പ്രചാരണത്തിൽ തെറ്റിദ്ധരിച്ചാകും ഗവർണ്ണർ എത്തിയിട്ടുണ്ടാകുക. പക്‌ഷേ ഇവിടെ നടക്കുന്നത് അടുത്തറിയുമ്പോൾ ഉണ്ടാകുന്ന രോക്ഷം ഗവർണ്ണർ പ്രകടിപ്പിക്കുന്നു. ഇന്ത്യൻ രാഷ്ട്രപതിക്ക് ഒരു ഡി ലിറ്റ് നൽകാനുള്ള ഗവർണ്ണറുടെ ശുപാർശയെ തീർത്തും നാണംകെട്ട രീതിയിലാണ് പിണറായി സർക്കാർ അട്ടിമറിച്ചത്. കേവല രാഷ്ട്രീയം ഭരണഘടനാ സ്ഥാപനങ്ങളോടല്ലവേണ്ടൂ എന്ന് ഗവർണ്ണർ നിലപാടെടുത്തു. ഒപ്പം സർവ്വകലാശാലകളിൽ എൽ ഡി എഫ് സർക്കാർ കാട്ടുന്ന സകല താന്തോന്നിത്തരങ്ങളും അദ്ദേഹം വലിച്ച് പുറത്തിട്ടു. സർക്കാരിന് ഉത്തരം മുട്ടി. ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് നേടിയതിനു ശേഷമാണ് ചാൻസിലർ എന്ന പദവി ഗവർണ്ണർ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമ പ്രവർത്തകനുമായ ഹരി എസ് കർത്തയെ ഗവർണ്ണർ തൻറെ പേർസണൽ സ്റ്റാഫിൽ നിയമിച്ചത്. പിണറായിവിജയന് അത് തീരെ ഇഷ്ടപ്പെട്ടില്ല. RSS കാരെ ഭരണ കാര്യങ്ങളുടെ ഏഴയലത്ത് അടുപ്പിക്കാൻ പണ്ടേ പിണറായിക്ക് പേടിയാണ്. ഉത്തരവിറക്കാതിരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം കർത്തയുടെ നിയമന ഉത്തരവ് സർക്കാർ ഇറക്കി പക്ഷെ അതോടൊപ്പം പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ കൊണ്ട് ഗവർണ്ണർക്ക് ഒരു ഉപദേശം അയച്ചു. ഇങ്ങനെ സജീവ രാഷ്ട്രീയത്തിലുള്ള ആൾക്കാരെ രാജ്ഭവനിൽ ജോലിക്ക് വെക്കരുത് എന്നാണ് കേരളാ ഗവർണ്ണർക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് സർക്കാർ ഫ്രീയായി കൊടുത്ത ഉപദേശം ചെയ്യുമ്പോൾ അതിലെ അപകടം പിണറായി ഓർത്തില്ല എത്ര തല്ലു കൊണ്ടാലും പടിക്കൂല. നയപ്രഖ്യാപനം എടുത്ത് ഫ്രീസറിൽ വയ്ക്കാൻ ഗവർണ്ണർ പറഞ്ഞപ്പോഴാണ് മുഖ്യന് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. കയ്യിൽ കിട്ടിയതും എടുത്ത് രാജ് ഭവനിലേക്ക് പറന്നും അപ്പോഴും എന്തെങ്കിലും ഏൿഷൻ കാട്ടി ഗവർണറെ പാട്ടിലാക്കാം എന്നൊരു വിശ്വാസമുണ്ടായിരുന്നു പിണറായിക്ക്. പക്ഷെ തന്നെ ഉപദേശിക്കേണ്ടത് രാഷ്ട്രപതിയാണെന്നും തന്റെ തുക്കടാ ഗുമസ്തനല്ലെന്നും ഗവർണ്ണർ തുറന്നടിച്ചു. സാഷ്ടാംഗം വീഴാതെ നിവൃത്തിയില്ല. എന്തുചെയ്യും വീണു. ഇരട്ടച്ചങ്കൻ സാഷ്ടാംഗം വീണു. പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി. ഗവർണ്ണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടു. ഒരു കളിയും അവിടെ നടക്കില്ല. കേരളത്തിൽ ഗവര്ണറുണ്ട്. അല്പസമയത്തിനുള്ളിൽ നിയമസഭാ നടപടികൾ തുടങ്ങും. ഇനി നിയമസഭയിൽ കാണാം
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…