Kerala Legislative Assembly
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ നിയമസഭാ സമ്മേളനത്തിന് (Kerala Legislative Assembly) തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണർ നിയമസഭയിലെത്തിയതോടെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ക്ഷുഭിതനായാണ് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചത്. പ്രതിഷേധിക്കാനുള്ള സമയമല്ല ഇതെന്നാണ് ഗവർണർ അറിയിച്ചത്. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്. സഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചിരുന്നില്ല.
അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആഹ്ളാദ പ്രകടനമില്ലാതെയാണ് ഭരണപക്ഷം സഭയിലിരുന്നത്. ഡസ്‌കിലടിച്ചുള്ള ആഹ്ളാദപ്രകടനമൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തുവെന്നും വ്യക്തമാക്കി. എന്നാൽ കോവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…