കണ്ണൂര്‍ : കിണറില്‍ ഒളിച്ചിരിക്കുന്നത് കണ്ട തന്നെ ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂര്‍ തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജീവനക്കാരന്‍. മിണ്ടിപ്പോയാൽ കുത്തിക്കൊല്ലുമെന്നാണ് തമിഴും മലയാളവും കലർന്ന ഭാഷയിൽ മുൻ സൈനികൻ കൂടിയായ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ജീവനക്കാരൻ ഉണ്ണിക്കൃഷ്ണനെയാണ് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയത്.
മതില്‍ ചാടിയ ഗോവിന്ദച്ചാമി തളാപ്പ് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഉണ്ണികൃഷ്ണന്‍ ഓഫീസിലും കിണറിലും തിരഞ്ഞിരുന്നു. തൊട്ടടുത്ത പറമ്പില്‍ പോലീസും നാട്ടുകാരും കാടുവെട്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും ഓഫീസിന്റെ പിറകില്‍ പരിശോധന നടത്തിയപ്പോഴാണ് കിണറില്‍ ഗോവിന്ദചാമിയെ കണ്ടത്. ബഹളം വെച്ചപ്പോള്‍ കൊന്നുകളയുമെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ പ്രതി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് പോലീസെത്തിയാണ് ഗോവിന്ദച്ചാമിയെ കിണറിൽ നിന്ന് പുറത്തെടുത്തത്.
പറമ്പില്‍ ഒളിച്ചിരുന്ന ഗോവിന്ദച്ചാമി തെരച്ചിലിനായി പോലീസ് എത്തിയതറിഞ്ഞ് 11 മീറ്റര്‍ ഉയരമുള്ള മതില്‍ ചാടി മതിലിനോട് ചേര്‍ന്ന കിണറില്‍ ഇറങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്.

