CBI And ED
ദില്ലി: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി (Tenures Of CBI, ED Chiefs) കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിൽ 2 വർഷമാണ് കേന്ദ്ര ഏജൻസി തലവന്മാരുടെ കാലാവധി. ഓർഡിനൻസ് പ്രകാരം മേധാവിമാരുടെ കാലാവധി 2 വർഷം പൂർത്തിയായാൽ ഓരോ വര്‍ഷം വീതം മൂന്നുതവണ നീട്ടാം. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്നീട് കാലാവധി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഭേദഗതി ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.
കഴിഞ്ഞ മേയില്‍ ചുമതലയേറ്റ സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് നിലവില്‍ സിബിഐ ഡയറക്ടര്‍. ഇ.ഡി മേധാവിയായ സജ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്രം നീട്ടിയിരുന്നു. അതേസമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ പുതിയ നിയമം പാർലമെന്റിൽ പാസാക്കിയേക്കും. 1946ലെ ദില്ലി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയതാണ് സിബിഐ ഡയറക്ടറുടെ കാലാവധി മാറ്റിയത്.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…