Saturday, October 10, 2026

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോദിയുടെ യുഎസ് യാത്ര; 65 മണിക്കൂറുകള്‍ക്കുള്ളിൽ 20 ചർച്ചകൾ,​ വിമാനത്തിൽ നടത്തിയത് നാല് ചർച്ചകൾ; മടങ്ങിയെത്തിയ ശേഷം പാർലമെന്റ് പണി നടക്കുന്നിടത്ത് സന്ദർശനം; ഇദ്ദേഹത്തിന് ഉറങ്ങാൻ സമയമുണ്ടോ എന്ന് സോഷ്യൽ മീഡിയ

ദില്ലി: ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ യാത്രയായിരുന്നു മോദിയുടെ യുഎസ് സന്ദർശനവും, ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയും. മൂന്ന് ദിവസത്തെ യു.എസ് (PM Modi US Visit) സന്ദർശനം പൂർത്തിയാക്കി രാജ്യതലസ്ഥാനത്ത് ഇന്നലെയാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്. ഗംഭീര സ്വീകരണമാണ് ബി.ജെ.പി നേതാക്കളും പാർട്ടി പ്രവർത്തകരും ദില്ലിയിൽ അദ്ദേഹത്തിന് നൽകിയത്.

ചരിത്രം തിരുത്തിക്കുറിച്ച മോദിയുടെ യുഎസ് സന്ദർശനം

നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനവും യു,​എന്നിലെ പ്രസംഗവും ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി യു,​എന്നിൽ നടത്തിയ പ്രസംഗവും ശ്രദ്ധ നേടി.
ഇതോടൊപ്പം യു.എസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചർച്ചകളെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

65 മണിക്കൂറുകള്‍ക്കുള്ളിൽ 20 ചർച്ചകൾ,​ വിമാനത്തിൽ നടത്തിയത് നാല് ചർച്ചകൾ

യു.എസില്‍ ചെലവിട്ട 65 മണിക്കൂറുകള്‍ക്കുള്ളിൽ 20 ചർച്ചകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. യു.എസിലേക്കും അവിടെ നിന്നുള്ള മടക്കയാത്രയിലും വിമാനത്തില്‍ വച്ച് വളരെ നീണ്ട നാല് ചര്‍ച്ചയും മോദി നടത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. ബുധനാഴ്ച യു.എസിലേക്ക് ഉള്ള യാത്രയില്‍ രണ്ട് ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്.അവിടെ എത്തിയ ശേഷം ഹോട്ടലില്‍ മൂന്ന് ചര്‍ച്ചകളും നടന്നു. ദില്ലിയിൽ നിന്ന് യുഎസിലേക്ക് വിമാനത്തിൽ യാത്ര തിരിച്ചപ്പോഴും ഒരു ബണ്ടിൽ ഫയലുകൾ നോക്കുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി. വിമാനത്തിലിരുന്ന് അദ്ദേഹം ഫയലുകൾ നോക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

PM Modi In USA
PM Modi In USA

സെപ്തംബര്‍ 23ന് വിവിധ കമ്പനികളുടെ സി.ഇ.ഒകളുമായി അഞ്ച് ചര്‍ച്ചയാണ് മോദി നടത്തിയത്. തുടര്‍ന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള ചര്‍ച്ച നടന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.തുടര്‍ന്ന് ആഭ്യന്തര ചര്‍ച്ചകളും മോദി നടത്തി.

സമൂഹമാധ്യമങ്ങളിൽ തരംഗമായി മോദിയുടെ യാത്ര

പ്രധാനമന്ത്രിയുടെ യുഎസ് യാത്ര സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ത്രിവർണ്ണ പതാക വീശിയാണ് പ്രധാനമന്ത്രിയെ യുഎസിലെ ജനങ്ങൾ സ്വീകരിച്ചത്. ക്വാഡ് സമ്മേളനത്തിന് യുഎസിലെത്തിയപ്പോഴും വന്ദേമാതരവും, ഭാരത് മാതാ കീ ജയ് വിളികളുമായാണ് പ്രധാനമന്ത്രിയെ പ്രവാസി സമൂഹം സ്വീകരിച്ചത്. ഇദ്ദേഹത്തിന് ഉറങ്ങാൻ എങ്കിലും സമയമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് 6.30 മണിക്ക് പ്രധാനമന്ത്രി ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുന്നത് നമ്മൾ കണ്ടതാണ്. എന്നിട്ടാണ് നമ്മൾ ഉറങ്ങാൻ പോയത്…

Mann Ki Baat

ന്യൂയോർക്കിൽ നിന്നും ഇന്ത്യയിൽ എത്താൻ ഒരു 12-14 മണിക്കൂർ നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ് ടൈം വേണ്ടേ ? കൂടാതെ വിമാനം പിടിക്കാനും ഇറങ്ങാനും ഒക്കെ ഉള്ള സമയവും പ്രോട്ടോക്കോളും മറ്റും വേറെ. എന്നാൽ ഇന്നലെ രാവിലെ നമ്മൾ നേരം വെളുത്ത് എഴുന്നേറ്റ്‌ വരുമ്പോൾ , പ്രധാനമന്ത്രി മൻ കി ബാത്തിൽ പുൽവാമയിലെ ജലീൽ അഹമ്മദിന്റെ കൃഷിപ്പണിയെ പറ്റിയും നദീ സംരക്ഷണത്തെ പറ്റിയും സംസാരിക്കുന്നു. അതിനും തൊട്ടുമുൻപ് ഒറീസ മുഖ്യമന്ത്രി നവീൻ പാട്നായ്ക്കിനെയും ആന്ധ്രാ മുഖ്യൻ ജഗൻ മോഹൻ റെഡ്ഢിയെയും വിളിച്ചു ചുഴലിക്കാറ്റ് നേരിടാനുള്ള തയ്യാറാടുപ്പിനെ പറ്റി ചർച്ച ചെയ്തു…അതിനിടയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ പിറന്നാൾ ആശംസിക്കാൻ വിളിച്ചു.
ശേഷം ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗിച്ചു കൊണ്ടിരുന്ന മോദി ഇന്നലെ വൈകിട്ട് ദില്ലിയിലെ പുതിയ പാർലമെന്റിന്റെ പണി എന്തായി എന്ന്‌ പണിക്കാർക്ക് ഒപ്പം പണിസ്ഥലത്ത് നടന്ന് സംസാരിക്കുന്നു… അല്ല, ഇങ്ങേർക്ക് ഈ ജെറ്റ്ലാഗും ടൈം സോണ് വ്യതിയാനവും ഉറക്കവും ഒന്നും ഇല്ലേ… എന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചുകൊണ്ടിരിക്കുന്നത്.

ജോ ബൈഡനുമായുള്ള സുപ്രധാന കൂടിക്കാഴ്ച

സെപ്റ്റംബർ 24നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ നരേന്ദ്ര മോദി കണ്ടത്. പിന്നാലെ ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിന് ശേഷം നാല് ആഭ്യന്തര ചര്‍ച്ചകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനിടെ വിമാനത്തില്‍ വച്ച് രണ്ട് ചര്‍ച്ചകളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തതായും പി.ഐ.ബി വൃത്തങ്ങള്‍ അറിയിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദി നടത്തിയ ആദ്യ യുഎസ് സന്ദര്‍ശനത്തില്‍ അഞ്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ ഭാരതത്തില്‍ വലിയ വിദേശ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കും. കമലാ ഹാരിസുമായി വൈറ്റ് ഹൗസില്‍ നടന്ന മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. ഭാരതവംശജയായ കമല ഒരു പ്രചോദനമാണെന്ന് പ്രശംസിച്ച മോദി അവരെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Modi With Biden
Modi With Biden

ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ നടത്തിയ മൂന്നു ദിവസത്തെ യുഎസ് സന്ദര്‍ശനം അധികാര മാറ്റത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതായി സ്ഥാപിത ശക്തികള്‍ പ്രചരിപ്പിച്ച അകല്‍ച്ച അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മൈ ഫ്രണ്ട് എന്നു വിളിച്ച മോദിയോട് അതേ മനോഭാവം തന്നെയാണ് ബൈഡനുമുള്ളതെന്ന് ഇരുവരും തമ്മിലെ കൂടിക്കാഴ്ചയും ആശയവിനിമയങ്ങളും, ഇതേതുടര്‍ന്നുണ്ടായ സംയുക്ത പ്രഖ്യാപനവും അടിവരയിട്ട് കാണിച്ചിരിക്കുന്നു. ഭാരതവും അമേരിക്കയും തമ്മിലെ ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി ഒരു തികഞ്ഞ രാഷ്ട്ര തന്ത്രജ്ഞനെപ്പോലെയാണ് പെരുമാറിയത്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തതിനു പുറമെ അമേരിക്ക, ഭാരതം, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ‘ക്വാഡ്’ സഖ്യത്തിന്റെ സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി നടത്തിയ ചര്‍ച്ചകള്‍ വലിയ നേട്ടങ്ങള്‍ക്ക് വഴി തുറക്കുന്നതാണ്.

instagram views kaufen

Related Articles

Latest Articles