Friday, December 19, 2025

സംസ്ഥാനത്തെ സംരഭകരെ അടിച്ചോടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ !!സംരംഭത്തെ തകർക്കാനുള്ള നീക്കങ്ങൾ സജീവം; പരാതിയുമായി പ്രവാസി മലയാളി

കോട്ടയം : വർഷങ്ങളുടെ അധ്വാന ഫലമായി ജന്മനാട്ടിൽ ഒത്തിരി സ്വപ്നങ്ങളോടെ ആരംഭിച്ച സംരംഭത്തെ തകർക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നെന്ന ഗുരുതര ആരോപണവുമായി പ്രവാസി മലയാളി രംഗത്തു വന്നു. കോട്ടയം ഈരയിൽകടവിലെ ആൻസ് കൺവെൻഷൻ സെന്റർ ഉടമ ഉമ്മൻ ഐപ്പാണ് തന്റെ ഗതികേട് വെളിപ്പെടുത്തിയത്. ഏറെക്കാലത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതിയുടെ അനുകൂലവിധി സംമ്പാധിച്ചെങ്കിലും കേരളത്തിൽ ഇനി സംരംഭങ്ങൾ തുടങ്ങാനില്ലെന്നു ഉമ്മൻ ഐപ്പ് പറഞ്ഞു.

2019ൽ ആൻസ് കൺവെൻഷൻ സെന്റർ ഉമ്മൻ ഐപ്പ് തുടങ്ങിയത്. കോട്ടയം നഗരസഭയുടെ പതിനൊന്നാം വാർഡിൽ 3 ഏക്കറിൽ പഴയ ട്രാവൻകൂർ പ്ലൈവുഡ് കമ്പനിയുടെ സ്ഥലത്തായിരുന്നു നിർമാണം. കൺവെൻഷൻ സെന്ററിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചെങ്കിലും തൊടുന്യായങ്ങൾ പറഞ്ഞ് നഗരസഭ പലവട്ടം നിരസിച്ചു. ഒടുവിൽ അനുകൂല വിധിക്കായി നീതിപീഠത്തെ സമീപിച്ച സംരഭകന് ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചുഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും നോട്ടിസ് അയച്ചു.

Related Articles

Latest Articles