Saturday, December 20, 2025

കവളപ്പാറ ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം ഒൻപതാം ദിവസത്തിലേക്ക്: ഇന്ന് ജി പി ആർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ

വയനാട് : കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച്‌ തിരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ നിരീക്ഷണം നടത്തുന്നുണ്ട്. ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിക്കാനാണ് ശ്രമം.

മന്ത്രി എ കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്നലെ ദുരിതബാധിത മേഖലയിലെ ക്യാമ്പ് സന്ദര്‍ശിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട സഹായങ്ങളെല്ലാം ഇതിനോടകം നല്‍കിയതായി മുരളീധരന്‍ അറിയിച്ചു.

Related Articles

Latest Articles