Thursday, December 18, 2025

വിവാഹത്തിന് വരനും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; വരന്‍ ഉള്‍പ്പെടെ ഒമ്പത് പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ (Accident) വരൻ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചതായി പോലീസ്. കാറിലുണ്ടായിരുന്നവർ ഉജ്ജയിനിലേക്ക് പോകുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് രാജസ്ഥാനിലെ കോട്ട ജില്ലയിൽ നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് (Police) ഉദ്യോഗസ്ഥൻ പറഞ്ഞു.

എട്ടടി താഴ്ചയിൽ വെള്ളത്തിലേക്ക് വീണ കാറിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ആദ്യം പുറത്തെടുത്തത്. പിന്നീട് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ചൗത് കാ ബർവാഡ ഗ്രാമത്തിൽ നിന്ന് മധ്യപ്രദേശിലെ ഉജ്ജയിനിലേക്ക് പോവുകയായിരുന്നു വിവാഹസംഘമെന്ന് എസ്പി പറഞ്ഞു. അപകടത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു,

Related Articles

Latest Articles