Monday, December 15, 2025

ഗ്രൂപ്പ് പോര് മുറുകുന്നു ! വയനാട്ടിൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ ജോസ് നെല്ലേടം

വയനാട്ടിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആണ് മരിച്ചത്. വിവാദമായ പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ നേതാവാണ് ജോസ് നെല്ലേടം. മുള്ളന്‍കൊല്ലി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പുല്‍പ്പള്ളി തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും കൊണ്ടുവച്ച് പൊലീസിന് രഹസ്യവിവരം നല്‍കി ഇയാളെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.ജോസ് നെല്ലേടം ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസ് നെല്ലേടത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച ശേഷം വീട്ടുമുറ്റത്തിന് സമീപമുള്ള കുളത്തിൽ ചാടിയാണ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്.

Related Articles

Latest Articles