ദില്ലി: ജിഎസ്ടി നടപ്പാക്കിയത് മൂലമുണ്ടായ നഷ്ടം നികത്താന്‍ വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അനുമതി തേടി. ഒരുലക്ഷത്തി പതിനായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. നഷ്ടപരിഹാരത്തെച്ചൊല്ലി കേരളമടക്കം സംസ്ഥാനങ്ങളുമായുണ്ടായ തര്‍ക്കം ഇതോടെ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രതീക്ഷ. മൂന്ന് ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ ആകെ വരുമാന നഷ്ടം. 65,000 കോടി രൂപ സെസായി ലഭിച്ചു. അവശേഷിക്കുന്നത് 2.35 ലക്ഷം കോടി. ഇതില്‍ ഒരുലക്ഷത്തി പതിനായിരം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്ത് നല്‍കുക.
ജിഎസ്ടി നടപ്പാക്കിയതുമൂലമുണ്ടായ നഷ്ടം ഇതാണെന്നും ബാക്കി കോവിഡ് മൂലമുണ്ടായ വരുമാന നഷ്ടമാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. വായ്പയെടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ ധനകമ്മിയെ ബാധിക്കില്ല. വായ്പ സംസ്ഥാനങ്ങളുടെ മൂലധന ബാധ്യതയായും ധനക്കമ്മി നികത്താനുള്ള സഹായമായും കണക്കാക്കും. വരുമാന നഷ്ടത്തിലെ ബാക്കി തുക വിപണിയില്‍ നിന്ന് വായ്പയെടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം.
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…
മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…