തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക് വ്യവസായവും ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ട മേഖലകളിലെ കമ്പനികളിലാണ് റെയ്‌ഡ്. സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളിൽ റെയ്‌ഡ് നടക്കുകയാണ്. 350 ലധികം ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, ജില്ലകളിലാണ് പരിശോധന നടക്കുന്നത്. സ്ക്രാപ്പ് ഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 700 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. ഷെൽ കമ്പനികൾ വഴി ഇൻപുട് ക്രെഡിറ്റ് നേടിയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതെന്ന് ജി എസ് ടി വകുപ്പ് പറയുന്നു. തട്ടിപ്പുകാരിൽ ചിലർ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
കേരളത്തിലെ ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയിലെ നികുതി വെട്ടിപ്പ് കുപ്രസിദ്ധി നേടിയതാണ്. സംഘടിതമായ ശ്രമങ്ങൾ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പലതവണ വ്യക്തമായതാണ്. 2022 ഏപ്രിലിൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന്റെ പിന്നിലെ സൂത്രധാരനായ കൈരളി സ്റ്റീൽ ഉടമ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിലായിരുന്നു. 2023 നവമ്പറിൽ അനധികൃത ഇടപാടുകൾ നടത്തിയതിന് വിവിധ കമ്പനികളിൽ നിന്ന് 12850 കിലോ ഉരുക്ക് ജി എസ് ടി വകുപ്പ് പിടിച്ചെടുത്ത് ലേലം ചെയ്‌തിരുന്നു. ആക്രി ഗോഡൗണുകൾ കേന്ദ്രീകരിച്ച് ഷെൽ കമ്പനികൾ രൂപീകരിച്ച് വ്യാജ രേഖകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്സ് നേടിയാണ് കോടികളുടെ നികുതി വെട്ടിക്കുന്നത്.
വർഷങ്ങൾ നീണ്ട നടപടിക്ക് ശേഷവും കേരളത്തിലെ സ്റ്റീൽ മേഖലയിലെ നികുതി വെട്ടിപ്പിന് ഒരു കുറവുമുണ്ടായില്ലെന്ന സൂചനയാണ് പുതിയ പരിശോധന സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന സംസ്ഥാനത്തിന് താങ്ങാനാവുന്ന ഒന്നല്ല ഈ നികുതി ചോർച്ചയെന്നും ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കാൻ നിയമ നിർമ്മാണം അടക്കമുള്ള സാദ്ധ്യതകൾ പരിശോധിക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…