India

രാജ്യം കാത്തിരുന്ന അതിഥികളെത്തി; ഇന്ന് കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റപ്പുലികളെ പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: രാജ്യം കാത്തിരുന്ന അതിഥികളെത്തി. 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റപുലികൾ പറന്നിറങ്ങി. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലെത്തി. തുടർന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാർക്കിലേക്ക് ചീറ്റകളെ കൊണ്ടുവരും. ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിടുന്നത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക.

ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. കൂടാതെ കൂടിന് പുറത്ത് വിദഗ്ദ്ധ സംഘവുമുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് എത്തിയത്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം നാല് വയസ്. ചീറ്റ കൺസർവേഷൻ ഫണ്ട് തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ് സംഘത്തിലെ ആദ്യ പെൺ ചീറ്റയെ.

ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Meera Hari

Recent Posts

അഹമ്മദാബാദിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി ! സന്ദേശം ലഭിച്ചത് ഇമെയിലിലൂടെ; അന്വേഷണം ആരംഭിച്ച് പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. അഹമ്മദാബാദ് നഗരത്തിലെ സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം…

45 mins ago

മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. കഴിഞ്ഞ ദിവസം ആകെ ഉപയോഗം 103.28 ദശലക്ഷം യൂണിറ്റിലെത്തി. ശനിയാഴ്ച…

1 hour ago

കേന്ദ്രാനുമതി ലഭിച്ചത് ഇന്നലെ രാത്രി ! പിണറായി അപ്രതീക്ഷിത വിദേശ യാതയ്ക്ക്

സ്വകാര്യ സന്ദർശനമെന്ന് വിശദീകരണം. മുഖ്യമത്രിക്കൊപ്പം മകളും മരുമകളാനും I CPIM

1 hour ago

അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിക്കാൻ ശ്രമം; സഹയാത്രികൻ സഹദിനെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ്

പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ…

2 hours ago

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരാൾ മരിച്ചു, 5 തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി…

2 hours ago

വിഷയം ഗൗരവമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ ! അന്വേഷണം പുരോഗമിക്കുന്നു

ആക്രമണത്തിന് ചൈനയും സഹായം നൽകിയതായി സൂചന ! 18 അംഗ ഭീകരരെ നിയന്ത്രിക്കുന്നത് പാകിസ്ഥാനിലെ പഞ്ചാബിൽ നിന്ന് I NARENDRAMODI

2 hours ago