India

ഇന്ത്യയിൽ ശരിഅത്ത് നിയമം സ്ഥാപിക്കുക ലക്ഷ്യമിട്ട് ഭീകരവാദ പ്രവർത്തനം !3 ഭീകരർക്ക് മരണം വരെ തടവ് വിധിച്ച് ഗുജറാത്ത് കോടതി

രാജ്‌കോട്ട് : ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്ന് യുവാക്കൾക്ക് മരണം വരെ തടവ് വിധിച്ച് ഗുജറാത്തിലെ രാജ്കോട്ടിലുള്ള അഡീഷണൽ സെഷൻസ് കോടതി .ജഡ്ജി ഐ.ബി. പഠാനാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇവർക്ക് 10,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ഉപഗ്രൂപ്പായ അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദിൽ ചേരുന്നതിനായി കശ്മീരിലേക്ക് പോകാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും, ഇന്ത്യൻ സൈന്യത്തെയും പോലീസ് സേനയെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

85 പേജുള്ള വിധി പ്രസ്താവനയിൽ ഭാരതത്തിൽ ശരീഅത്ത് നിയമംസ്ഥാപിക്കാനും രാജ്‌കോട്ടിലെ മുസ്ലിം യുവാക്കളെ ജിഹാദിനായി റിക്രൂട്ട് ചെയ്യാനും പ്രേരിപ്പിക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി കോടതി വ്യക്തമാക്കി. പ്രതികൾ തങ്ങളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു പിസ്റ്റളും 10 വെടിയുണ്ടകളും കൈവശം വെച്ചതായും കോടതി കണ്ടെത്തി. ഇവരുടെ ഹാൻഡ്‌ലറായ മുസമ്മിൽ വാട്ട്‌സ്ആപ്പിൽ അയച്ച ചിത്രങ്ങളെത്തുടർന്ന്, ആയുധത്തിനായി മൂവരും ചേർന്ന് 10,000 രൂപ നൽകി.

രാജ്‌കോട്ടിലെ സോണി ബസാറിലെ ആഭരണ നിർമ്മാണശാലയിലെ തൊഴിലാളികളെന്ന വ്യാജേന കഴിഞ്ഞിരുന്ന മൂന്ന് പേർ അൽ-ഖ്വയ്ദയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ഗുജറാത്ത് എ.ടി.എസിന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. മൊബൈൽ ഫോണുകളും മതപരമായ സാഹിത്യങ്ങളും ഉപയോഗിച്ച് ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

റാഹെ ഹിദായത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പിലും ഇവർക്ക് പങ്കുണ്ടായിരുന്നു. 2023 ജൂലൈ 31-ന് രാജ്കോട്ട് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസിനടുത്തുനിന്നാണ് ബർദ്വാൻ ജില്ലക്കാരനായ അബ്ദുൾ ഷക്കൂർ അലി ഷെയ്ഖ്(20), ഹൂഗ്ലി ജില്ലക്കാരനായ അമൻ സിറാജ് മാലിക് (23) എന്നീ രണ്ട് പ്രതികളെ എടിഎസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ ഷക്കൂറിൽനിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും ലഭിച്ചു. അമൻ മാലിക്കിൽനിന്ന് ഒരു മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ, മൂന്നാം പ്രതിയായ ബർദ്വാൻ ജില്ലക്കാരനായ ഷക്‌നവാസ് ഏക് ഷാഹിദിനെ (23) രാജ്കോട്ടിലെ സോണി ബസാറിലെ ഒരു കെട്ടിടത്തിൽനിന്ന് കണ്ടെത്തി. അതേ വർഷം മെയിൽ അഹമ്മദാബാദിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്യുകയും അൽ ഖ്വയ്ദ ശൃംഖലയെ തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്.പ്രതികൾ ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റ് ചെയ്ത സന്ദേശ ആപ്പുകൾ വഴി വിദേശത്തുള്ള അൽ-ഖ്വയ്ദയുടെ ബംഗ്ലാദേശ് മേധാവിയുമായി ബന്ധം പുലർത്തിയിരുന്നതായും, തീവ്രവാദ സാഹിത്യങ്ങളും ആയുധ പരിശീലന വീഡിയോകളും കൈപ്പറ്റിയിരുന്നതായും എടിഎസ് കണ്ടെത്തി. അറസ്റ്റിലായ മൂവരും ഒരേ മനോഭാവമുള്ളവരായിരുന്നു.

പ്രതികൾക്ക് അവരുടെ ‘അമീർ’ (നേതാവ്) കമാൻഡ് നൽകുമ്പോൾ തന്നെ ആക്രമണം നടത്താൻ തയ്യാറായിരുന്നു എന്നും പരിശീലനത്തിനായി കശ്മീരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി കോടതി ഉത്തരവിൽ പറയുന്നു.

ഐ.പി.സി.യിലെ സെക്ഷൻ 121 എ (കേന്ദ്ര സർക്കാരിനെയോ സംസ്ഥാന സർക്കാരിനെയോ ക്രിമിനൽ ബലം ഉപയോഗിച്ച് ഭയപ്പെടുത്താൻ ഗൂഢാലോചന നടത്തുക), ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. ഐ.പി.സി. 121 എ കൂടാതെ, ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് ഏഴ് വർഷം കഠിന തടവും കോടതി വിധിച്ചു. ഈ ശിക്ഷ ജീവപര്യന്തം തടവിനൊപ്പം ഒരേസമയം അനുഭവിക്കണം.

2023 മെയ് മാസത്തിൽ ഗുജറാത്ത് എ.ടി.എസ്. നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് അൽ-ഖ്വയ്ദ മൊഡ്യൂൾ തകർത്തതിന് പിന്നാലെയാണ് ഈ മൂവർ സംഘവും പിടിയിലാകുന്നത്.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

54 minutes ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

23 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago