Gujarat: I have been a Modi bhakt since 2007, says Ashwin Kotwal after joining BJP
ഗാന്ധിനഗർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് കോൺഗ്രസിൽ കൊഴിഞ്ഞു പോക്ക് രൂക്ഷമാകുന്നു. ഗുജറാത്തിലെ പ്രമുഖ ആദിവാസി നേതാവും കോണ്ഗ്രസ് എംഎല്എയുമായ അശ്വിന് കോട്ട്വാള് ബിജെപിയില് ചേര്ന്നു.
കേദ്ബ്രഹ്മ വനവാസി മേഖലയിലെ എംഎൽഎയായ കോട്ട്വാൾ ഇന്ന് രാവിലെയാണ് സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്. പിന്നാലെ ബിജെപിയിൽ ചേരുകയായിരുന്നു. ഖേത്ബ്രഹ്മ മണ്ഡലത്തില് നിന്നുള്ള അംഗവും കോണ്ഗ്രസിന്റെ സഭയിലെ വിപ്പുമായിരുന്നു.
2007 മുതൽ ഗുജറാത്തിൽ എംഎൽഎ ആയി സേവനമനുഷ്ഠിക്കുകയാണ് അശ്വിന് കോട്ട്വാള്. മാത്രമല്ല മൂന്ന് തവണയായി ഖേത്ബ്രഹ്മ മണ്ഡത്തില് നിന്നുള്ള നിയമസഭാംഗമാണ് അശ്വിന്ഭായ് ലക്ഷമണ്ഭായ് കോട്ട്വാള് എന്ന അശ്വിന് കോട്ട്വാള്.
അതേസമയം 1990-ല് അല്ലാതെ ഒരിക്കല്പോലും കോണ്ഗ്രസ് മണ്ഡലത്തില് പരാജയം അറിഞ്ഞിട്ടില്ല. അതിനാല് തന്നെ ശക്തി ദുര്ഗത്തില് നിന്നുള്ള എംഎല്എ തന്നെ പാര്ട്ടിവിട്ട് ബിജെപിയില് ചേര്ന്നത് പാര്ട്ടിക്ക് വന് തിരിച്ചടിയായിരിക്കുകയാണ്.
അശ്വിന് രാജിവെച്ചതോടെ നിയമസഭയിൽ പ്രതിപക്ഷമായ കോൺഗ്രസിന്റെ അംഗബലം 63 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 111 എംഎൽഎമാരാണുള്ളത്. ഇത് കോൺഗ്രസിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…