General

ഗുലാബ് ചുഴലിക്കാറ്റ്; 95 കി.മീ വേഗതയില്‍ തീരം തൊട്ടു; കേരളത്തിലും മഴ, കനത്ത ജാഗ്രത

തിരുവനന്തപുരം: 95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക.

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.

മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.

ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Meera Hari

Recent Posts

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…

16 mins ago

മടക്കയാത്രയില്ല .. സ്വപ്‌നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു… കണ്ണീർക്കടലായി കേരളം

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31…

28 mins ago

കുവൈറ്റ് ദുരന്തത്തിൽ മ_രി_ച്ച തൃശ്ശൂർ സ്വദേശിക്ക് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി|suresh gopi

കുവൈറ്റ് ദുരന്തത്തിൽ മ_രി_ച്ച തൃശ്ശൂർ സ്വദേശിക്ക് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ​ഗോപി|suresh gopi

47 mins ago

ആർ എസ്സ് എസ്സ് സർസംഘ് ചാലക് മോഹൻ ഭാഗവത് അഞ്ചു ദിവസം യു പി യിൽ ക്യാമ്പ് ചെയ്യും; ഗോരഖ്‌പൂരിലെ കാര്യകർത്താ ക്യാമ്പിൽ പങ്കെടുക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും സാധ്യത!

ഗോരഖ്‌പൂർ: അഞ്ചു ദിവസത്തെ സംഘടനാ പരിപാടികൾക്കായി രാഷ്ട്രീയ സ്വയം സേവക് സംഘ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശിലെത്തി. ബുധനാഴ്ചയോടെ സംസ്ഥാനത്ത്…

2 hours ago