ഇന്ത്യൻ ടീമിന്റെ വിജയാഹ്ലാദം
കരുത്തരായ ഒമാനെ അട്ടിമറിച്ച് കാഫ നേഷന്‍സ് ഫുട്ബോളില്‍ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.ഒമാനായി അഞ്ചാം കിക്കെടുത്ത ജമീല്‍ അല്‍ യഹ്‌മദിയുടെ കിക്ക് തടുത്തിട്ട് ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്തുള്ള ഒമാനെയാണ് 133-ാം സ്ഥാനത്തുള്ള ഇന്ത്യ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 55-ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്‌മദി നേടിയ ഗോളിലൂടെ ഒമാന്‍ മുന്നിലെത്തിയിരുന്നു. ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിങ് 80-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.
ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി കിക്കെടുത്ത ലാലിയന്‍സുവാല ചാങ്‌തെ, രാഹുല്‍ ഭേകെ, മലയാലി താരം ജിതിന്‍ എം.എസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അന്‍വര്‍ അലിയും ഉദാന്ത സിങ്ങും കിക്കുകള്‍ പാഴാക്കി.
ഒമാന്റെ ആദ്യ രണ്ട് കിക്കുകളും ഹരിബ് അല്‍ സാദി, അഹമ്മദ് അല്‍ കാനിയും നഷ്ടപ്പെടുത്തിയപ്പോള്‍ മൂന്നും നാലും കിക്കുകള്‍ താനി അല്‍ റുഷൈദിയും മുഷെര്‍ അല്‍ ഗസ്സാനിയും ലക്ഷ്യത്തിലെത്തിച്ചു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…