Guru Purnima 2021
ഇന്ന് ഗുരുപൂർണിമ. ശകവർഷത്തിലെ ശ്രവണമാസ ആരംഭിക്കുന്നതും ഈ ദിവസം തന്നെയാണ്. മാതാ, പിതാ, ഗുരു, ദൈവം എന്നാണല്ലോ നമ്മൾ പഠിച്ചിരിക്കുന്നത്. മാതാവും പിതാവും കഴിഞ്ഞാൽ സ്ഥാനം ഗുരുവിനാണ്.ഈ സവിശേഷ ദിനത്തിൽ വേദവ്യാസനെ ഭജിക്കുന്നത് സവിശേഷ ഫലദായകമാണ്. അതുകൊണ്ടുതന്നെ ഗുരുപൂർണിമയെന്നും വ്യാസ പൂർണിമയെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ദിവസം വേദവ്യാസ ജയന്തി ദിനമെന്നും അറിയപ്പെടുന്നു. കൂടാതെ അറിവുപകർന്ന് തരുന്ന ഗുരുക്കന്മാരുടെ അനുഗ്രഹം തേടാൻ ഉത്തമ ദിനവും ആണ്. രാവിലെ കുളിച്ച് നിലവിളക്ക് കൊളുത്തി വേദവ്യാസ മന്ത്രമായ ‘വ്യംവേദവ്യാസായ നമഃ ‘ നൂറ്റിയെട്ട് തവണ ജപിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകുന്നതാണ്.
ഹിന്ദു കലണ്ടർ പ്രകാരം ആഷാഢത്തിലെ പൗർണമിദിനത്തിലാണു വേദവ്യാസൻ ഭൂമിയിൽ അവതരിച്ചതെന്നാണു വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം വ്യാസപൂർണിമ എന്നും അറിയപ്പെടുന്നത്. വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ അഥവാ വിഭജിക്കുന്നവനെന്നാണ് അർഥം. ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി വിഭജിച്ച ഇരുപത്തിയെട്ട് വ്യാസന്മാര്‍ കഴിഞ്ഞുപോയതായി പുരാണങ്ങളില്‍ പരാമര്‍ശിക്കുന്നു. ആദിഗുരുവായ ദക്ഷിണാമൂർത്തി (പരമശിവൻ) സപ്തർഷികൾക്ക് അറിവുപകർന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്.
എന്നാൽ ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തതെന്നും വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ ചടങ്ങുകൾക്കെല്ലാം തുടക്കമിടുക ഗുരുവിനും ഗണപതിക്കും പൂജ ചെയ്തുകൊണ്ടാണ്. ഗണപതിയെക്കാൾ ആദ്യ സ്ഥാനം നൽകിയിരിക്കുന്നത് ഗുരുവിനാണെന്നതു തന്നെ ഗുരുക്കന്മാരുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ലോകത്തിലെ സർവ ഗുരുക്കന്മാരുടെയും ഗുരുവാണു വേദവ്യാസനെന്നാണു വിശ്വാസം. അതുകൊണ്ടുതന്നെ വ്യാസനെ പൂജിക്കാതെ ഗുരുപൂജ പൂർണമാവില്ല. കേരളത്തിൽ വിദ്യാരംഭച്ചടങ്ങുകളിൽ സരസ്വതീ ദേവിക്കൊപ്പം പൂജിക്കപ്പെടുന്നുണ്ട് വ്യാസൻ. ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനെന്നാണു വിശ്വാസം. ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ നാലായി വിഭജിക്കുകയായിരുന്നുവത്രെ. 18 പര്‍വങ്ങളിലായി 2000ല്‍ അധികം അധ്യായങ്ങളുള്ള ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതത്തില്‍ വ്യാസൻ പറയാത്തതൊന്നും ലോകത്ത് ഇതേവരെ സംഭവിച്ചിട്ടില്ലെന്നും ഇനി സംഭവിക്കില്ലെന്നുമാണു വിശ്വാസം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…