Sunday, May 19, 2024
spot_img

വീട്ടിലിരുത്താന്‍ പുതിയ വഴി; രാമായണവും മഹാഭാരതവും വീണ്ടും ദുരദർശനിൽ വരുന്നു

ദില്ലി : കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം ലോക് ഡൗണിലായ സാഹചര്യത്തില്‍ ഹിറ്റ് സീരിയലുകളായ മഹാഭാരതവും രാമായണവും വീണ്ടും സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതി ആലോചിക്കുന്നു. സീരിയലുകള്‍ നിര്‍മ്മിച്ചവരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ പറഞ്ഞു. രാമാനന്ദ സാഗര്‍ നിര്‍മ്മിച്ച രാമായണവും ബി ആര്‍ ചൗധരിയുടെ മഹാഭാരതവും വീണ്ടും ടെലിക്കാസ്റ്റ് ചെയ്യണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യം കണക്കിലെടുത്താണ് നീക്കം.

രണ്ടു സീരിയലുകളും സംപ്രേഷണം ചെയ്തിരുന്ന സമയത്ത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.1987ലാണ് ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ സംപ്രേഷണം ചെയ്തത്. തൊട്ടടുത്ത വര്‍ഷം മഹാഭാരതവും ദൂരദര്‍ശനിലൂടെ സീരിയല്‍ രൂപത്തില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തി. നിലവില്‍ കോവിഡ് പ്രതിരോധത്തിനായി ജനങ്ങളെ വീട്ടിലിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമായി ഈ സീരിയലുകള്‍ ഉപയോഗിക്കാമെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വലിയ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Related Articles

Latest Articles