Kerala

ഗുരുവായൂരിലെ സ്വർണക്കവർച്ച; മോഷണം പോയ രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെടുത്ത് പോലീസ്

തൃശൂർ: ഗുരുവായൂരിലെ പ്രവാസിയുടെ വീട്ടിൽ നിന്ന് മോഷണം പോയ രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെടുത്ത് പോലീസ്. ഗുരുവായൂർ സ്വദേശി സ്വർണ വ്യാപാരി ബാലന്റെ വീട്ടിൽ നിന്നും മോഷണം പോയ സ്വർണവും പണവുമാണ് പോലീസ് കണ്ടെടുത്തത്. പ്രതിയായ ധർമ്മരാജിന്റെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്.

ഒരു കിലോയോളം തൂക്കമുള്ള ഉരുക്കിയ സ്വർണകട്ടി, ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണക്കട്ടി, ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് വാങ്ങിയ 100 ഗ്രാം തങ്ക കട്ടി, സ്വർണ വ്യാപാരി ബാലന്റെ മകളുടെ 15 പവന്റെ താലിമാല, മൂന്ന് കമ്മൽ, രണ്ട് നെക്ക്ലേസ്സ്, ഒരു കൈ ചെയിൻ, ഒരു മാല തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളായിരുന്നു മോഷണം പോയിരുന്നത്. കൂടാതെ 2 ലക്ഷം രൂപയും.

അടുക്കളയിൽ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വച്ചിരുന്ന നിലയിലാണ് മോഷണം പോയ സാധനങ്ങൾ പോലീസ് കണ്ടെടുത്തത്. 35 ലക്ഷം രൂപയും കണ്ടെടുത്തു. സ്വർണ്ണം വിറ്റ പണമാണിതെന്നാണ് പോലീസ് പറയുന്നത്. 500-ന്റെ നോട്ടുകെട്ടുകളായി പ്ലാസ്റ്റിക് ചാക്കിലാണ് പണം സൂക്ഷിച്ചിരുന്നത്. കൂടാതെ മോഷ്ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തതായി എ.സി.പി. കെ.ജി.സുരേഷ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണവും പണവും നാളെ കോടതിയിൽ സമർപ്പിക്കും.

മെയ് 12-നാണ് ഗുരുവായൂർ സ്വദേശിയും സ്വർണ വ്യാപാരിയുമായ തമ്പുരാൻപടി ബാലന്റെ വീട്ടിൽ നിന്ന് 371 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാർ സിനിമക്ക് പോയ തക്കം നോക്കി പ്രതിയായ ധർമ്മരാജ് വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് സംസ്ഥാനം വിട്ട ധർമ്മരാജിനെ കഴിഞ്ഞ 29-നാണ് പോലീസ് ചണ്ഡിഗഡിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കേസിൽ കഴിഞ്ഞ ദിവസം പ്രതിയുടെ സഹോദരൻ ചിന്നൻ, ബന്ധു രാജു എന്നിവരെ മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്വർണവും പണവും കണ്ടെടുത്തത്. ഇവരെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago