ബെംഗളുരു: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ദക്ഷിണേന്ത്യക്കു മുഴുവൻ ഗുണംചെയ്യുമെന്ന കോൺഗ്രസിന്‍റെ വാദം തള്ളി ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. കേരളത്തിൽ മത്സരിക്കുന്നതിവന്‍റെ പേരിൽ കർണ്ണാടകത്തിൽ രാഹുൽ തരംഗം ഇല്ലെന്നും ദേവഗൗഡ പറഞ്ഞു.
കോൺഗ്രസുമായുള്ള സഖ്യത്തിന്‍റെ ഭാവി തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുമെന്നും ദേവഗൗഡ പറഞ്ഞു. രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യക്ക് ആവേശം പകരുമെന്നായിരുന്നു കോൺഗ്രസിന്‍റെ വാദം. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതോടെ കർണ്ണാടകത്തിലും തമിഴ്നാട്ടിലും ഉണർവ് ഉണ്ടാകുമെന്നും കോൺഗ്രസ് വാദിച്ചു. എന്നാൽ ഇതിനെയാണ് ദേവഗൗഡ തള്ളിയിരിക്കുന്നത്.
കേരളത്തിൽ തരംഗം ഉണ്ടാക്കിയേക്കാമെന്നല്ലാതെ മറ്റ് സംസ്ഥാനങ്ങിളിൽ രാഹുലിന്‍റെ വയനാടൻ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യില്ലെന്നാണ് കോൺഗ്രസിന്‍റെ സഖ്യകക്ഷിയായ ജെഡിഎസ് അധ്യക്ഷന്‍റെ അഭിപ്രായം. തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസുമായുള്ള സഖ്യത്തിന്‍റെ കാര്യത്തിൽ ദേവഗൗഡ ഉറപ്പുനൽകിയില്ല. നേതാക്കൾ നിർബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നതെന്നും ദേവഗൗഡ വ്യക്തമാക്കി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…