Sunday, December 14, 2025

മുസ്ലിം ലീഗ് എം പിമാര്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍; പാര്‍ലമെന്‍റില്‍ വരേണ്ടത് നാല് വാക്ക് പറയാന്‍ കഴിവുള്ളവര്‍

മലപ്പുറം; മുസ്ലിംലീഗ് എം പിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസി‍ഡ‍ന്‍റുമായ മോയിന്‍ അലി. മുത്തലാഖ് ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് ആഞ്ഞടിച്ച് മോയിന്‍ അലി രംഗത്തെത്തിയത്. മുസ്ലിം ന്യൂനപക്ഷത്തിന്‍റെ ശബ്ദമാകേണ്ടവര്‍ ഉത്തരവാദിത്തം പാലിച്ചില്ല.

പാര്‍ലമെന്‍റില്‍ ഇടപെടുന്നതില്‍ പലതവണ വീഴ്ച സംഭവിച്ചെന്നും മോയിന്‍ അലി പറഞ്ഞു. തെറ്റ് തിരുത്തുമെന്ന ശുഭാപ്തി വിശ്വാസം മുസ്ലിംലീഗിന്‍റെ എംപി മാര്‍ തകര്‍ത്തു. പി വി അബ്ദുള്‍വഹാബിനെയും മോയിന്‍ അലി വിമര്‍ശിച്ചു. കടമ ചെയ്യാനായില്ലെങ്കില്‍ വിട്ടുനില്‍ക്കണമെന്നും കഴിവുള്ള മറ്റ് നേതാക്കള്‍ ലീഗിലുണ്ടെന്നും പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ പറഞ്ഞു. മോയിന്‍ അലിയുടെ വിമര്‍ശനം മുസ്ലിംലീഗില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

Related Articles

Latest Articles