Saturday, December 20, 2025

ഇന്നലെ വരെ മുടിയുടെ കാവല്‍ക്കാരന്‍, ഇന്നു മുതല്‍ രാജ്യത്തിന്‍റെയും കാവല്‍ക്കാരൻ; പ്രസിദ്ധ ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നു

ദില്ലി പ്രസിദ്ധ ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ വരെ മുടിയുടെ കാവല്‍ക്കാരന്‍ മാത്രമായിരുന്ന താന്‍ ഇന്നു മുതല്‍ രാജ്യത്തിന്‍റെയും കാവല്‍ക്കാരനാണ് എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ബിജെപിയില്‍ ചേരാനായതില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വര്‍ഷമായി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. ആരും അവരുടെ പശ്ചാത്തലമോര്‍ത്ത് വിലകുറച്ചു ചിന്തിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി തന്നെ അദ്ദേഹമൊരു ചായക്കച്ചവടക്കാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുമ്പോള്‍ സ്വയം ക്ഷുരകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാനെന്തിന് മടിക്കണം.” ബിജെപി അംഗത്വം സ്വീകരിച്ച് സംസാരിക്കവേ ജാവേദ് ഹബീബ് പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച ഹെയര്‍സ്റ്റൈലിസ്റ്റുകളില്‍ ഒരാളെന്ന് ഖ്യാതി നേടിയയാളാണ് ഹബീബ്. 550ലേറെ സലൂണുകളാണ് രാജ്യമെമ്പാടും ഹബീബിനുള്ളത്. വിദേശരാജ്യങ്ങളിലും ഹബീബിന്‍റെ സലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Latest Articles