ദില്ലി പ്രസിദ്ധ ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ വരെ മുടിയുടെ കാവല്‍ക്കാരന്‍ മാത്രമായിരുന്ന താന്‍ ഇന്നു മുതല്‍ രാജ്യത്തിന്‍റെയും കാവല്‍ക്കാരനാണ് എന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ബിജെപിയില്‍ ചേരാനായതില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വര്‍ഷമായി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. ആരും അവരുടെ പശ്ചാത്തലമോര്‍ത്ത് വിലകുറച്ചു ചിന്തിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി തന്നെ അദ്ദേഹമൊരു ചായക്കച്ചവടക്കാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുമ്പോള്‍ സ്വയം ക്ഷുരകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാനെന്തിന് മടിക്കണം.” ബിജെപി അംഗത്വം സ്വീകരിച്ച് സംസാരിക്കവേ ജാവേദ് ഹബീബ് പറഞ്ഞു.
ലോകത്തിലെ തന്നെ മികച്ച ഹെയര്‍സ്റ്റൈലിസ്റ്റുകളില്‍ ഒരാളെന്ന് ഖ്യാതി നേടിയയാളാണ് ഹബീബ്. 550ലേറെ സലൂണുകളാണ് രാജ്യമെമ്പാടും ഹബീബിനുള്ളത്. വിദേശരാജ്യങ്ങളിലും ഹബീബിന്‍റെ സലൂണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…