Saturday, May 4, 2024
spot_img

ചക്കുളത്തമ്മക്ക് ഇന്ന് ആയിരങ്ങൾ പൊങ്കാല നിവേദിക്കും; അടുപ്പും പുത്തൻകലങ്ങളും ഒരുക്കി ആ ശുഭമുഹൂർത്തതിനായി കാത്ത് ഭക്തർ; 10:30 ന് നാടിനെ യാഗശാലയാക്കി പണ്ടാര അടുപ്പിൽ തീപകരും; തത്സമയകാഴ്ചകൾ ഒരുക്കി ടീം തത്വമയി യാഗശാലയിൽ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇഷ്ട നിവേദ്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

നിവേദ്യത്തിനുശേഷം ദിവ്യാഭിഷേക വും ഉച്ചദീപാരാധനയും നടക്കും. ചക്കുളത്ത് കാവ് പൊങ്കാലയുടെയും ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും തത്സമയ കാഴ്ചകൾ തത്വമയി നെറ്റ് വർക്കിലൂടെ പ്രേക്ഷകരിലേക്കെത്തും.

രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതിരാവിലെ മുതൽ തന്നെ ക്ഷേത്ര സന്നിധിയിൽ പുത്തൻ കലങ്ങളും അടുപ്പും ഒരുക്കി പണ്ടാര അടുപ്പിൽ തീപകരുന്ന ശുഭ മുഹൂർത്തതിനായി ആയിരങ്ങൾ കാത്തിരിക്കുകയാണ്. ചക്കുളത്ത് കാവ് പൊങ്കാല മഹോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക http://bit.ly?/3Gnvbys

Related Articles

Latest Articles