Featured

ഡിവൈഎഫ്ഐയുടെ ഫുഡ്‌സ്ട്രീറ്റ് ; സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ കണ്ടംവഴി ഓടി എഎ റഹീം

ഡിവൈഎഫ്ഐയുടെ ഫുഡ്‌സ്ട്രീറ്റ് ; സന്ദീപ് വാചസ്പതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ കണ്ടംവഴി ഓടി എഎ റഹീം | Sandeep Vachaspati

സംസ്ഥാനത്ത് ഹലാൽ വിവാദം കൊഴുത്തുകൊണ്ടിരിക്കുകയാണ്. ഇതേതുടർന്ന് നിരവധി വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംഭവത്തിൽ രൂക്ഷപ്രതികരണമാണ് പലരും ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ ‘ഭക്ഷണത്തിന് മതമില്ല’ എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റ് സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ച സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ എ എ റഹീമിന് മുന്നിൽ ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ്‌ വാചസ്പതി . ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. ഇത് വളരെ നല്ല കാര്യമെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ്‌ വാചസ്പതി പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയിൽ പെടുത്താനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും കുറിച്ചു.

ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ എന്നിങ്ങനെ എട്ട് ചോദ്യങ്ങളാണ് എ എ റഹീമിനോട് സന്ദീപ്‌ വാചസ്പതി ഉന്നയിക്കുന്നത്.

സന്ദീപ്‌ വാചസ്പതിയുടെ കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ട എ എ റഹിമിന്, ഭക്ഷണത്തിൽ മതം കലർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ ‘ഫുഡ് സ്ട്രീറ്റ്’ എന്ന പേരിൽ ഒരു പരിപാടി നടത്തുന്നതായി അറിഞ്ഞു. വളരെ നല്ല കാര്യം. ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. പക്ഷെ പരിപാടിയ്ക്കായി തയ്യാറാക്കിയ പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയിൽ പെടുത്താനാണ് ഇത് എഴുതുന്നത്. ഹലാൽ എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടതാണ് എന്ന് റഹിമിന് അറിയുന്നതാണല്ലോ. ഹലാൽ എന്നാൽ ഇസ്ലാമിന് അനുവദനീയമായത് എന്നാണല്ലോ അർത്ഥം. ആ സാഹചര്യത്തിൽ എന്റെ ചില സംശയങ്ങൾക്ക് റഹിം മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  1. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, അതോ അത് വേണ്ടെന്ന് പറയുന്നവരോ?
  2. ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തിൽ മതം കലർത്തുന്നത്?.
  3. ഹലാൽ ഭക്ഷണം എന്നത് ഒരു തരത്തിൽ അയിത്താചാരണം തന്നെ അല്ലേ?
  4. ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം?
  5. അങ്ങനെ വരുമ്പോൾ ഡിവൈഎഫ്ഐ പ്രതിഷേധം ഹലാൽ ഭക്ഷണത്തിന്റെ പ്രചാരകർക്ക് എതിരെ അല്ലെ വേണ്ടത്?
  6. ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന ‘ഫുഡ് സ്ട്രീറ്റിൽ’ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?
  7. ഉസ്താദ് മന്ത്രിച്ച് ഊതിയാൽ മാത്രമേ ഭക്ഷണം ഭക്ഷ്യയോഗ്യമാകൂ എന്ന വാശി മതനിരപേക്ഷ സമൂഹത്തിന് ചേർന്നതാണോ?
  8. ഭക്ഷണത്തിൽ തുപ്പുന്നത് ഖുർആൻ അനുസരിച്ച് ആണെന്നും വേണമെങ്കിൽ കഴിച്ചാൽ മതിയെന്നും ഉള്ള നിലപാട് തീവ്രവാദം അല്ലെ?

ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം തേടുമ്പോഴാണ് ഭക്ഷണത്തിൽ മതം കലർത്തുന്നത് സംഘപരിവാർ അല്ല മുസ്ലിം തീവ്രവാദമാണെന്ന് മനസ്സിലാവുക. അതോടെ നിങ്ങളുടെ പോസ്റ്ററിൽ കടന്നു കൂടിയ ഗുരുതരമായ തെറ്റ് മനസ്സിലാകും. താങ്കളുടെ രാഷ്ട്രീയം ആത്മാർഥമാണെങ്കിൽ, ഉയർത്തുന്ന മുദ്രാവാക്യത്തോട് നീതി പുലർത്തുന്നു എങ്കിൽ പോസ്റ്റർ ഉടൻ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ ഈ സമരത്തിൽ അണിചേരാൻ ഞാനും തയ്യാറാണെന്ന് അറിയിക്കട്ടെ. ഇല്ലായെങ്കിൽ ഈ സമരം ഹലാലാക്കപ്പെട്ട ഉടായിപ്പ് സമരം ആണെന്ന് പറയേണ്ടി വരും.

സ്നേഹത്തോടെ സന്ദീപ്‌ വാചസ്പതി

എന്നാൽ ഹലാലിലൂടെ ഒരു സംഘം ജിഹാദി പണ്ഡിതന്മാർ മുസ്ലീം സമുദായത്തെയും ഇസ്ലാമിനെയും അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. മുഹമ്മദ് നബി രോഗിയായ കുട്ടിയുടെ വായിൽ തുപ്പിയിരുന്നു എന്നാണ് യുവാക്കൾ പറയുന്നത്. ഇതിലൂടെ ഇസ്ലാമിനെ അപമാനിക്കുകയാണ് ഇവർ ചെയ്യുന്നത്.

ആഹാരം കിട്ടാതെ വിശന്ന് വലഞ്ഞ് കിടക്കുന്നവന് പന്നിയിറച്ചി പോലും ഹറാമല്ലെന്ന് പഠിപ്പിച്ച സമൂദായത്തെയാണ് ആധുനിക മനുഷ്യ സമൂഹത്തിന് മുന്നിൽ ഇന്ന് അപമാനിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലീം സമുദായത്തിന് ഒരു നവോത്ഥാന നായകനില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. സംഘടനയുടെ പേര് പറഞ്ഞും വിദേശ ഫണ്ട് ഉപയോഗിച്ചും മുൻനിരയിലേക്ക് വരുന്നവരാണ് മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തുന്നത് എന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

അതേസമയം ഹലാൽ ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണം നടത്തരുതെന്ന് പാളയം ഇമാം. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുതാ വിരുദ്ധമാണെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ഉറൂസ് ഭക്ഷണത്തിൽ മന്ത്രിചൂതുന്ന പുരോഹിതന്റെ നടപടി അനാചാരം ആണ്.

വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ച് തെറ്റായ പ്രചാരണം നടത്തുകയാണ്. മത സൗഹാർദ്ദത്തെ തകർക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്നും പാളയം ഇമാം വ്യക്തമാക്കി. അതേസമയം ഹോട്ടലുകളിൽ ഹലാൽ ബോർഡ് വയ്‌ക്കുന്നതിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഹോട്ടലുകളിൽ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാൽ പോരേയെന്നും എന്തിനാണ് ഹലാൽ ബോർഡുകൾ വയ്‌ക്കുന്നതെന്നും ഹസൻ ചോദിച്ചു.

അതേസമയം ഹലാൽ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണെന്ന് ആരോപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കിൽ പന്നിയിറച്ചിയും ഹറാമല്ല. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താനുള്ള ശ്രമമാണ്.

admin

Recent Posts

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

8 mins ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

20 mins ago

ഇതാണ് ബിജെപി നേതാക്കളുടെ പ്രവർത്തനം !കണ്ട് പഠിക്ക്

വേറെ ലെവലാണ് ഗഡ്‍കരി!ഈ സൂപ്പർ റോഡിൽ 1424 കിമി പിന്നിടാൻ വെറും 12 മണിക്കൂർ

35 mins ago

ഹിന്ദു പെൺകുട്ടികൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി

ഇസ്ലാമാബാദ് : സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്ഥാൻ നേതാവും സെനറ്റ് അംഗവുമായ ദനേഷ് കുമാർ പല്യാനി. സിന്ധ്…

41 mins ago

ദില്ലിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ? നിർണായക വിവരങ്ങൾ ലഭിച്ചതായി ദില്ലി പോലീസ്

ദില്ലിയിലെ സ്കൂളുകളിൽ ഉണ്ടായ ബോംബ് ഭീഷണിക്ക് പിന്നിൽ ഐഎസ്ഐ ആസൂത്രണമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ ദില്ലി പൊലീസിന് ലഭിച്ചുവെന്നാണ്…

1 hour ago

ടെക്‌സ്‌റ്റ്സ്.കോം 400 കോടിക്ക് വേർഡ്പ്രസ്സ്.കോമിന് വിറ്റ്‌ ഇന്ത്യൻ വ്യവസായി കിഷൻ ബഗാരിയ ; ഇത് ആരെയും അമ്പരപ്പിക്കുന്ന 26 വയസുകാരന്റെ ജീവിതകഥ !

ഇരുപത്താറ് വയസുകാരനായ കിഷൻ ബഗാരിയയുടെ ജീവിത വിജയകഥ കുറച്ച് വ്യത്യസ്തമാണ്. ആസാമിലെ ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച കിഷൻ ബഗാരിയയുടെ യാത്ര…

1 hour ago